കോ​വി​ഡ് അ​തി​ജീ​വ​നം സ​മൂ​ഹം ഏ​റ്റെ​ടു​ക്ക​ണം: ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
Sunday, January 23, 2022 10:41 PM IST
പു​ന്ന​മൂ​ട്: കോ​വി​ഡ് മ​ഹാ​മാ​രി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യി മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് അ​തി​ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹം ഒ​രേ മ​ന​സോ​ടെ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്. കൈ​ത​ക്കോ​ട് മാ​ർ ബ​സേ​ലി​യോ​സ് പ​ബ്ലി​ക് സ്‌​കൂ​ൾ ഇ​രു​പ​താ​മ​ത് വാ​ർ​ഷി​കം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ സ്‌​കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൻ വാ​ഴ​വി​ള, പ്രി​ൻ​സി​പ്പ​ൽ ബീ​ന വ​ർ​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബോ​ബി​ പോ​ൾ കൈ​ത​ക്കോ​ട്, അ​ശ്വ​തി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്‌​കൂ​ൾ കൈ​യെ​ഴു​ത്ത് മാ​സി​ക​യു​ടെ പ്ര​കാ​ശ​നം, ധ​ന​സ​ഹാ​യ​വി​ത​ര​ണം, മി​ക​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം എ​ന്നി​വ​യും ന​ട​ന്നു.