ആലപ്പുഴ: സരോജിനി-ദാമോദരൻ ഫൗണ്ടേഷൻ ജൈവകർഷകർക്കു നൽകുന്ന അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ മികച്ചകർഷകന് രണ്ടുലക്ഷം രൂപയും ജില്ലാതലത്തിൽ 50,000 രൂപ വീതമുള്ള 13 അവാർഡുകളുമാണുള്ളത്. മട്ടുപ്പാവ്, സ്കൂൾ, കോളജ്, വെറ്ററൻ എന്നീ മേഖലകൾക്കായി 10,000 രൂപയുടെ ആറ് അവാർഡുകളുമുണ്ട്. വെള്ളക്കടലാസിൽ കൃഷിയുടെ ലഘുവിവരണം, മേൽവിലാസം, വീട്ടിലേക്കുള്ള വഴി, ഫോൺ നന്പർ എന്നിവ സഹിതമുള്ള അപേക്ഷകൾ ഈ മാസം 31നു മുന്പ് ലഭിക്കണം. വിലാസം: കെ.വി. ദയാൽ, ശ്രീകോവിൽ, മുഹമ്മ പി.ഒ., ആലപ്പുഴ- 688525. ഫോൺ: 9447114526.
തൊഴിൽ സുരക്ഷ ഉറപ്പാക്കണം: അസോസിയേഷൻ
ആലപ്പുഴ: റഫ്രിജറേഷൻ എയർകണ്ടീഷൻ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ തൊഴിൽസുരക്ഷയും മിനിമംവേതനവും ഉറപ്പാക്കണമെന്ന് ഹീറ്റിംഗ് വെന്റിലേഷൻ എയർകണ്ടീഷൻ ആൻഡ് റഫ്രിജറേഷൻ എൻജിനിയേഴ്സ് അസോസിയേഷൻ ജില്ലാപൊതുയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ഡി. തിലകരാജ് അധ്യക്ഷതവഹിച്ചു. റജികുമാർ ഉദ്ഘാടനം ചെയ്തു. എസ്. ഹരികുമാർ, എ.റ്റി. ശശി, ബസുലാൽ, സിബിച്ചൻ, ഹരികുമാർ, അജിത്ത്, അനിൽകുമാർ, ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി റജികുമാർ(പ്രസിഡന്റ്), എസ്. ഹരികുമാർ(സെക്രട്ടറി), ബേബി(ട്രഷറർ), ഡി. തിലകരാജ്(വൈസ് പ്രസിഡന്റ്), അജിത്ത്, ഹരികുമാർ ചെങ്ങന്നൂർ(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.