റീ​സ​ർ​വേ സ്കെ​ച്ചി​ന് അ​ധി​ക​തു​ക ഈ​ടാ​ക്കു​ന്നെ​ന്ന്
Monday, January 24, 2022 11:04 PM IST
ആ​ല​പ്പു​ഴ: വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽനി​ന്നു പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന റി​സ​ർ​വേ സ്കെ​ച്ചി​ന് അ​ധി​ക തു​ക ഈ​ടാ​ക്കു​ന്ന​താ​യി കേ​ര​ള ഗ​വ. ലൈ​സ​ൻ​സ്ഡ് സ​ർ​വേ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. 590 രൂ​പ​യാ​ണ് ഒ​രു സ്കെ​ച്ചി​ന് ഈ​ടാ​ക്കി​യി​രു​ന്ന​ത്. സ​ർ​വേ​ഡ​യ​റ​ക്ട​റു​ടെ നി​ർദേശ​പ്ര​കാ​രം ജി​എ​സ്ടി ഒ​ഴി​വാ​ക്കി ഇ​ത് 500 രൂ​പ​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​സ​ർ​ക്കു​ല​ർ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് പ​ല​യി​ട​ങ്ങ​ളി​ലും പ​ഴ​യ ചാ​ർ​ജ് ഈ​ടാ​ക്കു​ക​യാ​ണ്. ചെ​ങ്ങ​ന്നൂ​രി​ലെ ചി​ല വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ 750 രൂ​പ​വ​രെ ഈ​ടാ​ക്കു​ന്നു​ണ്ട്. ഇ​തി​നെ​തി​രേ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി സ​ർ​വേ ഡ​യ​റ​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി​യ​താ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ കാ​സിം പ​റ​ഞ്ഞു.

​ചേ​നാ​ശേ​രി കു​ളം
ന​വീ​ക​രി​ക്ക​ണ​മെ​ന്ന്

മാ​ന്നാ​ർ: പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡി​ലെ കു​ള​ഞ്ഞി​ക്കാ​രാ​ഴ്മ ചേ​നാ​ശേ​രി കു​ളം അ​ടി​യ​ന്ത​ര​മാ​യി ന​വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു. മ​ഴ​ക്കാ​ലം വ​രു​ന്ന​തി​നു മു​മ്പേ സം​ര​ക്ഷ​ണ​ഭി​ത്തികെ​ട്ടി ഇ​തു സം​ര​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ മാ​ലി​ന്യനി​ക്ഷേ​പ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി മാ​റും. സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലെ കു​ടി​വെ​ള്ളം​പോ​ലും മ​ലി​ന​മാ​കു​ന്ന സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പ്രി​യ​ദ​ർ​ശ​നി വാ​ർ​ഷി​ക​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ശ​മു​വേ​ൽ​കു​ട്ടി, ജോ​സ് പ​താ​ര​ത്തി​ൽ, അ​ജി​ത്ത്പ​ഴ​വൂ​ർ, സ​തീ​ഷ് ശാ​ന്തി​നി​വാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.