ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തി​നു വെ​ട്ടേ​റ്റ സം​ഭ​വം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Thursday, January 27, 2022 10:50 PM IST
ആ​ല​പ്പു​ഴ: ക​ല​വൂ​ർ പ്രീ​തി​കു​ള​ങ്ങ​ര​യി​ൽ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തി​നു വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ.വ​ള​വ​നാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം പ്രീ​തി​കു​ള​ങ്ങ​ര ത​റ​യി​ൽ സ​ന്തോ​ഷി(44)​നെ വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ച കേ​സി​ൽ മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് പ്രീ​തി​കു​ള​ങ്ങ​ര സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ൽ ഷ​ൺ​മു​ഖ​ൻ (​ഷൈ​ഭു-30), മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് മാ​ട​ത്തി​ങ്ക​ൽ പ്രീ​തി​കു​ള​ങ്ങ​ര അ​ല​ക്കു​ന്ന് വെ​ളി​യി​ൽ സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ൽ സു​രേ​ഷ് (​കു​രു​വി-36) എ​ന്നി​വ​രെ​യാ​ണ് മ​ണ്ണ​ഞ്ചേ​രി സി​ഐ പി.​കെ. മോ​ഹി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. പ്രീ​തി​കു​ള​ങ്ങ​ര വ​ട​ക്കു​ള്ള സു​ഹൃ​ത്തി​ന് സ​ന്തോ​ഷ് ത​ന്‍റെ ബൈ​ക്ക് ന​ൽ​കി​യി​രു​ന്നു. ഏ​റെ നാ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് കു​റ​ച്ചു ദി​വ​സം മു​മ്പ് രാ​ത്രി ആ​രോ തീ​വ​ച്ചു ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​ത് ഷ​ൺ​മു​ഖ​നും സു​രേ​ഷും ചേ​ർ​ന്ന് ചെ​യ്ത​താ​ണെ​ന്ന സം​ശ​യ​ത്തി​ൽ സ​ന്തോ​ഷ് ഇ​രു​വ​രു​ടെ​യും വീ​ടു​ക​ളി​ലെ​ത്തി അ​ന്വേ​ഷി​ച്ചു.

ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​നാ​ണ് സ​ന്തോ​ഷി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്രീ​തി​കു​ള​ങ്ങ​ര കി​ഴ​ക്കു​ള്ള സ​ന്തോ​ഷി​ന്‍റെ എ​ൻ​ജി​നി​യ​റിം​ഗ് വ​ർ​ക്ക്‌​ഷോ​പ്പി​ലെ​ത്തി​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഇ​രു​കൈ​ക​ൾ​ക്കും സാ​ര​മാ​യി വെ​ട്ടേ​റ്റ സ​ന്തോ​ഷി​നെ ആ​ദ്യം ആ​ല​പ്പു​ഴ​യി​ലെ​യും പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും വ്യ​ക്തി​പ​ര​മാ​യ വൈ​രാ​ഗ്യ​മാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.