നാ​ൽ​പ​തി​ന്‍റെ നി​റ​വി​ൽ ചോ​രാ​ത്ത വീ​ട് പദ്ധതി
Thursday, January 27, 2022 10:53 PM IST
മാ​ന്നാ​ർ: മ​ഴ​ക്കാ​ല​ത്ത് ചോ​ർ​ന്നൊ​ലി​ക്കു​ന്ന വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന പ​രു​മ​ല തി​ക്ക​പ്പു​ഴ താ​ഴ്ച​യി​ൽ സ​ജി​കു​മാ​ർ-​വൈ​ജ ദ​മ്പ​തി​ക​ളു​ടെ കു​ടും​ബ​ത്തി​ന് ഇ​നി ചോ​രാ​ത്ത വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങാം.

ചോ​രാ​ത്ത വീ​ട് പ​ദ്ധ​തി​യി​ൽ നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ക്കു​ന്ന നാ​ൽ​പ​താ​മ​ത്തെ വീ​ടാ​ണി​ത്. പ്രാ​യ​മാ​യ അ​മ്മ​യും അ​ച്ഛ​നും ര​ണ്ട് വി​ദ്യാ​ർ​ഥിനി​ക​ളു​മ​ട​ങ്ങു​ന്ന ആ​റം​ഗ​കു​ടും​ബ​മാ​ണ് സ​ജി​കു​മാ​റി​ന്‍റേ​ത്.

ന്യൂ​യോ​ർ​ക്കി​ലെ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച​സ് ബ്രൂ​ക്ലി​ൻ ക്യൂ​ൻ​സ് ലോ​ങ്ങ് ഐ​ല​ൻ​ഡും സെ​ന്‍റ് തോ​മ​സ് എ​ക്യു​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യും സം​യു​ക്ത​മാ​യി​ട്ടാ​ണ് ചോ​രാ​ത്ത വീ​ട് പ​ദ്ധ​തി​യി​ൽ അ​ഞ്ചു സെ​ന്‍റ് സ്ഥ​ല​ത്ത് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. നി​ർ​മാ​ണോ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ച്ചു. വീ​ടി​ന്‍റെ ക​ല്ലി​ടീ​ൽ സ​ജി​യു​ടെ മ​ക്ക​ൾ ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.

ചോ​രാ​ത്ത വീ​ട് പ​ദ്ധ​തി ചെ​യ​ർ​മാ​ൻ കെ.​എ. ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, എ​സ്. സോ​ജി​ത്ത്, റോ​ബി​ൻ പ​രു​മ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.