‘ഗ​ർ​ഭി​ണി​ക​ൾ​ക്കു​ള്ള വി​ല​ക്ക് നീ​ക്ക​ണ​ം’
Friday, January 28, 2022 10:47 PM IST
ആ​ല​പ്പു​ഴ: മൂ​ന്നുമാ​സ​മോ അ​തി​ൽ കൂ​ടു​ത​ലോ ഗ​ർ​ഭി​ണി​ക​ളാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് താ​ത്കാ​ലി​ക നി​യ​മ​ന നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ന​ട​പ​ടി പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്ന് എ.​എം.​ ആ​രി​ഫ് എം​പി. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പുന​ൽ​കു​ന്ന ലിം​ഗ സ​മ​ത്വ​വും അ​വ​സ​ര സ​മ​ത്വ​വും അ​ട്ടി​മ​റി​ക്കു​ന്ന തീ​രു​മാ​നം പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​ർ ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്ക് അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ, വ​നി​ത ശി​ശു വി​ക​സ​ന മ​ന്ത്രി സ്മൃ​തി ഇ​റാ​നി എ​ന്നി​വ​ർ​ക്ക് അ​യ​ച്ച ക​ത്തി​ൽ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.