റോ​ഡ് പു​ന​ർ​നി​ർ​മാ​ണം ഇ​ഴ​യു​ന്നു: ഗ​താ​ഗ​തകു​രു​ക്കും അ​പ​ക​ട​വും തു​ട​ർ​ക്ക​ഥ
Tuesday, May 17, 2022 11:18 PM IST
ആ​ല​പ്പു​ഴ: റോ​ഡ് പു​ന​ർ​നി​ർ​മാ​ണം ഇ​ഴ​യു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത കു​രു​ക്കും അ​പ​ക​ട​വും ന​ഗ​ര​ത്തി​ൽ പ​തി​വാ​കു​ന്നു. സി​റ്റി റോ​ഡ് ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വൈ​റ്റ് ടോ​പ്പിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​യും മെ​റ്റ​ൽ ഫി​ല്ലിം​ഗ് വൈ​കു​ക​യാ​ണ്.
അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തോ​ട് ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ലം​ഭാ​വം​കാ​ട്ടു​ക​യാ​ണ്. റോ​ഡ് നി​ർ​മാ​ണം എ​ങ്ങു​മെ​ത്താ​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ദു​രി​ത​ത്തി​ലാ​ണ്.
മു​ല്ല​യ്ക്ക​ൽ ഗ​ണ​പ​തി കോ​വി​ൽ മു​ത​ൽ സീ​റോ ജം​ഗ്ഷ​ൻ വ​രെ​യും പ​ഴ​വ​ങ്ങാ​ടി ജം​ഗ്ഷ​ൻ മു​ത​ൽ പി​ച്ചു​അ​യ്യ​ർ ജം​ഗ്ഷ​ൻ വ​ഴി വൈ​എം​സി​എ പാ​ലം വ​രെ​യും കൈ​ചൂ​ണ്ടി​മു​ക്കു മു​ത​ൽ കൊ​മ്മാ​ടി വ​രെ​യു​ള്ള റോ​ഡു​ക​ളു​മാ​ണ് വൈ​റ്റ് ടോ​പ്പിം​ഗി​ലൂ​ടെ പു​തു​ക്കി പ​ണി​യ​ൽ ആ​രം​ഭി​ച്ച​ത്.
കോ​ൺ​ക്രീ​റ്റ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി മൂ​ന്ന​ര മാ​സം പി​ന്നി​ട്ടി​ട്ടും ശേ​ഷി​ച്ച പ​ണി​ക​ൾ തീ​ർ​ക്കാ​ത്ത​താ​ണ് ഗ​താ​ഗ​ത​കു​രു​ക്കി​നും അ​പ​ക​ട​ത്തി​നും കാ​ര​ണം.
പു​ല​യ​ൻ വ​ഴി മു​ത​ൽ വെ​ള്ള​ക്കി​ണ​ർ, പി​ച്ചു​അ​യ്യ​ർ മു​ത​ൽ പ​ഴ​വ​ങ്ങാ​ടി, ഗ​ണ​പ​തി കോ​വി​ൽ സീ​റോ ജം​ഗ്ഷ​ൻ, പി​ച്ചു​അ​യ്യ​ർ വൈ.​എം.​സി.​എ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് കോ​ൺ​ക്രീ​റ്റ് ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു.
കോ​ൺ​ക്രീ​റ്റി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള കാ​ന​യു​ടെ ഇ​ട​യി​ലു​ള്ള ഭാ​ഗം കോ​ൺ​ക്രീ​റ്റി​നോ​ടൊ​പ്പം ഉ​യ​ർ​ത്തി​യു​ള്ള നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. റോ​ഡി​ന്‍റെ പൊ​ക്ക​താ​ഴ്ച കാ​ര​ണം വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് പ​തി​വാ​ണ്.
കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​വും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട് കു​ഴി​ക​ൾ കൂ​ടു​ത​ൽ അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തും. ഇ​വി​ട​ങ്ങ​ളി​ൽ ഒ​ട്ടോ​റി​ക്ഷ​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ഗ​താ​ഗ​ത കു​രു​ക്കി​ന് ആ​ക്കം കൂ​ട്ടു​ന്നു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ത​ട​സ​മാ​ണ്.
നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​യു​ന്ന​തി​നാ​ൽ വ്യാ​പാ​രി​ക​ളും പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. പൊ​തു​വ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ണ​ക​ളി​ലെ ചെ​ളി നീ​ക്കാ​ത്ത​തി​നാ​ൽ ചെ​റി​യ മ​ഴ​യി​ൽ പോ​ലും ന​ഗ​രം വെ​ള്ള​ത്തി​ൽ മു​ങ്ങും.
വ​ഴി​യോ​രക്കച്ച​വ​ടം
ത​കൃ​തി
ജി​ല്ലാ കോ​ട​തി പാ​ലം, ഇ​ന്ദി​ര ജം​ഗ്ഷ​ൻ, ക​ല്ലു​പാ​ലം, ച​ന്ദ​ന​ക്കാ​വ് ജം​ഗ്ഷ​ൻ, കെ​മേ​ഴ്‌​സ​ൽ ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ര​ത്തു​ക​ൾ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രും കൈ​യേ​റി​യ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പോ​ലും സ​ഞ്ച​രി​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്.
ജി​ല്ലാ കോ​ട​തി​പാ​ലം മു​ത​ൽ വ​ട​ക്കോ​ട്ട് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു​ള്ള സ്ഥ​ലം കൈ​യേ​റി വാ​ഹ​ന​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി പ​ഴ​വ​ർ​ഗ ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണ്.