എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യെ​ന്ന് മ​ന്ത്രി
Thursday, May 19, 2022 9:39 PM IST
കാ​യം​കു​ളം: ഈ ​അ​ധ്യ​യ​നവ​ർ​ഷം എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന രൂ​പീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. കൃ​ഷ്ണ​പു​രം വി​ശ്വ​ഭാ​ര​തി മോ​ഡ​ൽ എ​ച്ച്എ​സ്എ​സി​ലെ 1996 ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ 25 വ​ർ​ഷ​ത്തി​നുശേ​ഷം അ​ധ്യാ​പ​ക​രു​മൊ​ത്ത് ഒ​ത്തു​കൂ​ടി​യ ‘മ​ധു​ര ചൂ​ര​ൽ’ പ​രി​പാ​ടി ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ച​ട​ങ്ങി​ൽ പി. ​എ​സ്. വി​മ​ൽ അ​ധ്യ​ക്ഷ​നാ​യി. അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​രെ യു. ​പ്ര​തി​ഭ എം​എ​ൽ​എ ആ​ദ​രി​ച്ചു. എ​ൻ. സു​കു​മാ​ര​പി​ള്ള ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഹ​രി, പാ​റ​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​ശ്രീ​കു​മാ​ർ, സു​ധാ ത​ങ്ക​ച്ചി, എ. ​അ​നി​ത, മു​ഹ​മ്മ​ദ് കു​ഞ്ഞ്, മ​ഞ്ജു​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ക​ലാ പ​രി​പാ​ടി​ക​ളും ന​ട​ന്നു.

ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​മി​നാ​ര്‍

ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല നൈ​പു​ണ്യ കോ​ള​ജി​ല്‍ പ്ല​സ് ടു ​പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി നാ​ളെ രാ​വി​ലെ 10ന് ​സൗ​ജ​ന്യ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കും. സെ​മി​നാ​റി​ല്‍ വി​വി​ധ ഡി​ഗ്രി കോ​ഴ്‌​സു​ക​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും വി​ദ​ഗ്ധ​ര്‍ ക്ലാ​സെ​ടു​ക്കും. ഫോ​ണ്‍: 8606802255, 0478-2817476.