പ​ക​ര്‍​ച്ച​വ്യാ​ധി​ക്കെ​തി​രേ ക​രു​ത​ണം: ജി​ല്ലാ​ത​ല ശു​ചി​ത്വ​സ​മി​തി യോ​ഗം
Thursday, May 19, 2022 9:41 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ക​ന​ത്ത മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ക​ര്‍​ച്ചവ്യാ​ധി പ്ര​തി​രോ​ധ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഊ​ര്‍​ജി​തമാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ​ത​ല ശു​ചി​ത്വ​സ​മി​തി യോ​ഗം നി​ര്‍​ദേ​ശി​ച്ചു.

തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം കാ​മ്പ​യി​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 4535 ജ​ല​ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍ (ഗ്രാ​മീ​ണ്‍) ര​ണ്ടാം ഘ​ട്ടം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ദ്ര​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നു കൂ​ടു​ത​ല്‍ ഊ​ന്ന​ല്‍ ന​ല്‍​കി​യു​ള്ള പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ക്കും. ബ​യോ​മെ​ഡി​ക്ക​ല്‍ മാ​ലി​ന്യ​ങ്ങ​ളും കോ​ഴി​മാ​ലി​ന്യ​ങ്ങ​ളും സം​സ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ലാ​ന്‍റു​ക​ള്‍ ഒ​രു​ക്കു​ന്ന​തി​നും അ​റ​വു​ശാ​ല​ക​ളും ശ്മ​ശാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കു​ന്ന​തി​നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ച്ച് പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്ക​ണ​മെ​ന്നും യോ​ഗം നി​ര്‍​ദേ​ശി​ച്ചു.

ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​വി. ജ​യ​കു​മാ​രി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍ (ഗ്രാ​മീ​ണ്‍)​ര​ണ്ടാം ഘ​ട്ടം പ​ദ്ധ​തി പ്ര​കാ​രം 271 ഗാ​ര്‍​ഹി​ക ശൗ​ചാ​ല​യ​ങ്ങ​ളും ടേ​ക് എ ​ബ്രേ​ക് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 42 പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ളും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. യോ​ഗ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ദു​ര​ന്ത​നി​വാ​ര​ണം) ആ​ശ സി. ​ഏ​ബ്ര​ഹാം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ആ​ര്‍. ദേ​വ​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.