റൈ​സ് പാ​ർ​ക്ക് നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണം: യൂ​ത്ത് ഫ്ര​ണ്ട്
Friday, May 20, 2022 11:11 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ​യും അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ​യും ക​ർ​ഷ​ക​ർ​ക്കും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും വൻ പു​രോ​ഗ​തി കൈ​വ​രി​ക്കാ​ൻ ക​ഴി​യു​ന്ന റൈ​സ് പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​ജു ചെ​റു​കാ​ട് ആ​വശ്യ​പ്പെ​ട്ടു. മു​ള​ക്കു​ഴ​യി​ലാ​ണ് റൈ​സ് പാ​ർ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മൃ​ഗ​ങ്ങ​ൾ​ക്കും കോ​ഴി​ക​ൾ​ക്കു​മു​ള്ള തീ​റ്റ തു​ട​ങ്ങി ഇ​ഷ്ടി​ക നി​ർ​മാ​ണ​ത്തി​നും വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നും ആ​വശ്യ​മാ​യ​വ കൂ​ടി ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ റൈ​സ് പാ​ർ​ക്ക് വേ​ണ​മെ​ന്നും അദ്ദേഹം ആ​വശ്യ​പ്പെ​ട്ടു.