ഫ​യ​ൽ അ​ദാ​ല​ത്ത്: 500 അ​പേ​ക്ഷ​ക​ളി​ല്‍ തീ​ര്‍​പ്പു ക​ല്‍​പ്പി​ച്ചു
Friday, May 20, 2022 11:15 PM IST
ആ​ല​പ്പു​ഴ: നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ഭൂ​മി​യു​ടെ സ്വ​ഭാ​വ വ്യ​തി​യാ​നം, ഡാ​റ്റാ​ബാ​ങ്ക് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ടി​ശി​ക ഫ​യ​ലു​ക​ള്‍ തീ​ർ​പ്പാ​ക്കു​ന്ന​തി​ന് എ​സ്ഡി​വി സ്‌​കൂ​ൾ സെ​ന്‍റി​ന​റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​ദാ​ല​ത്ത് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേണു രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ക​ള​ക്ട​ര്‍ സൂ​ര​ജ് ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഞ്ഞൂ​റോ​ളം ഫ​യ​ലു​ക​ളി​ല്‍ തീ​ര്‍​പ്പു ക​ല്‍​പ്പി​ച്ചു. 427 ഉ​ത്ത​ര​വു​ക​ൾ അ​പേ​ക്ഷ​ക​ർ​ക്ക് കൈ​മാ​റി. ചേ​ർ​ത്ത​ല, കു​ട്ട​നാ​ട്, അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കൂ​ക​ളി​ലെ അ​പേ​ക്ഷ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വു​ക​ളാ​ണ് കൈ​മാ​റി​യ​ത്. അ​മ്പ​ല​പ്പു​ഴ ത​ഹ​സി​ൽ​ദാ​ർ സി. ​പ്രേം​ജി, സീ​നി​യ​ർ സൂ​പ്ര​ണ്ട് ബി. ​ക​വി​ത, ജൂ​നി​യ​ർ സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​വി. ഗിരീ​ശ​ൻ, സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.