പന്തളം പെരുമ എവറസ്റ്റ് കയറി!
Sunday, May 22, 2022 10:57 PM IST
പ​ന്ത​ളം: എ​വ​റ​സ്റ്റ് കൊ​ടു​മു​ടി​ക്കു​മേ​ല്‍ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച​തി​ന്‍റെ അ​ഭി​മാ​ന​ത്തി​ൽ ഒ​രു പ​ന്ത​ളം​കാ​ര​ൻ. പ​ന്ത​ളം സ്വ​ദേ​ശി ഷെ​യ്ക് ഹ​സ​ന്‍ ഖാ​നാ​ണ് എ​വ​റ​സ്റ്റ് താ​ണ്ടി അ​ഭി​ന​ന്ദ​ന വ​ർ​ഷം നേ​ടി​യി​രി​ക്കു​ന്ന​ത്. സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ധ​ന​കാ​ര്യ​വ​കു​പ്പി​ല്‍ സീ​നി​യ​ര്‍ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റാ​യ ഷെ​യ്ക് ഹ​സ​ന്‍​ഖാ​ന്‍ ത​ന്‍റെ ദൗ​ത്യം പൂ​ര്‍​ത്തീ​ക​രി​ച്ച​ത് ക​ഴി​ഞ്ഞ 15നു ​രാ​വി​ലെ 10.30നാ​ണ്. 29,032 അ​ടി ഉ​യ​രം കീ​ഴ​ട​ക്കി​യാ​ണ് ഷെ​യ്ക് ശ്ര​ദ്ധേ​യ​നാ​യ​ത്.

അ​ന്നു കി​ളി​മ​ഞ്ചാ​രോ
പ​ടി​ഞ്ഞാ​റ​ന്‍ സി​ക്കി​മി​ലെ ബി.​സി. റോ​യി കൊ​ടു​മു​ടി, ആ​ഫ്രി​ക്ക​യി​ലെ താ​ന്‍​സാ​നി​യ​യി​ലെ 19,340 അ​ടി ഉ​യ​ര​മു​ള്ള കി​ളി​മ​ഞ്ചാ​രോ എ​ന്നി​വ കീ​ഴ​ട​ക്കി​യ അ​നു​ഭ​വ സ​ന്പ​ത്തു​മാ​യാ​ണ് ഷെ​യ്ക് എ​വ​റ​സ്റ്റി​ലേ​ക്കു വ​ച്ചു​പി​ടി​ച്ച​ത്. ഏ​പ്രി​ല്‍ ഒ​ന്നി​നു ഡ​ല്‍​ഹി​യി​ല്‍​നി​ന്നാ​യി​രു​ന്നു യാ​ത്ര​യു​ടെ തു​ട​ക്കം. ആ​റി​ന് കാ​ഠ്മ​ണ്ഡു​വി​ല്‍​നി​ന്നു ട്ര​ക്കിം​ഗ് തു​ട​ങ്ങി.
6199 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​ള്ള ല​ബൂ​ച്ച് ഈ​സ്റ്റ് ബേ​സ് ക്യാ​മ്പി​ലെ​ത്തി​യ​ത് ഏ​പ്രി​ല്‍ 13നാ​ണ്. അ​വി​ടെ​നി​ന്ന് ക്യാ​മ്പ് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് ക്ര​മ​ത്തി​ല്‍ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​യി​രു​ന്നു പ​ര്‍​വ​താ​രോ​ഹ​ണം. 14നു ​രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് ബേ​സ് ക്യാ​മ്പി​ല്‍ നി​ന്നു യാ​ത്ര തു​ട​ങ്ങി​യ​ത്. 30 മീ​റ്റ​ര്‍ നീ​ള​വും 20 മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള ദേ​ശീ​യ പ​താ​ക 15ന് ​എ​വ​റ​സ്റ്റി​നു മു​ക​ളി​ല്‍ പ​റ​പ്പി​ക്കാ​നാ​യി.

ചി​ത്ര​ങ്ങ​ളു​മാ​യി കൊ​ടു​മു​ടി​യി​ൽ
ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഷെ​യ്ക് ദൗ​ത്യം ഏ​റ്റെ​ടു​ത്ത​ത്. സ്വാ​ത​ന്ത്ര്യ ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ല്‍​നി​ന്നു കു​ട്ടി​ക​ള്‍ വ​ര​ച്ച ചി​ത്ര​ങ്ങ​ള്‍ എ​വ​റ​സ്റ്റ് കൊ​ടു​മു​ടി​ക്കു മു​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു.
ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന 13 അം​ഗ സം​ഘ​ത്തി​ല്‍ മൂ​ന്ന് ഇ​ന്ത്യ​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. പ​ന്ത​ളം പൂ​ഴി​ക്കാ​ട് കൂ​ട്ടെ​വെ​ട്ടി​യി​ല്‍ അ​ലി അ​ഹ​മ്മ​ദ് ഖാ​ന്‍റെ​യും ഷാ​ഹി​ദ​യു​ടെ​യും മ​ക​നാ​ണ് ഷെ​യ്ക്. ഭാ​ര്യ: ഖ​ദീ​ജ​റാ​ണി. മ​ക​ള്‍: ജ​ഹ​ന്നാ​ര.