കാ​ല​വ​ർ​ഷം പ​ടി​ക്ക​ലെ​ത്തി; ന​ദി​ക​ൾ​ക്ക് ആ​ഴം കൂ​ട്ടാ​ത്ത​തെ​ന്ത്‍്?
Friday, May 27, 2022 10:50 PM IST
ഹ​രി​പ്പാ​ട്: കാ​ല​വ​ർ​ഷം അ​ടു​ത്തെ​ത്തി. ന​ദികളുടെ ആ​ഴം​കൂ​ട്ട​ൽ ജോ​ലി​ക​ൾ ഒ​രുവ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും ചു​വ​പ്പു​നാ​ട​യി​ൽ. ജ​ലാ​ശ​യ​ങ്ങ​ൾ ആ​ഴം​കൂ​ട്ട​ൽ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് വ​ർ​ഷം ഒ​ന്നാ​യി​ട്ടും കു​ട്ട​നാ​ട്ടി​ലെ പ്ര​ള​യ​ത്തി​ന് ഒ​രു പ​രി​ധി​വ​രെ ത​ട​യി​ടു​ന്ന ന​ദി ആ​ഴം​കൂ​ട്ട​ൽ പ​ദ്ധ​തി ചു​വ​പ്പു​നാ​ട​യി​ൽ​ത​ന്നെ.
വെ​ള്ള​പ്പൊ​ക്ക​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും കു​ട്ട​നാ​ടി​ന്‍റെ തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളെ വെ​ള്ള​ക്കെ​ടു​തി​യി​ൽ​നി​ന്നു ത​ട​ഞ്ഞ് ഭ​ക്ഷ്യോ​ത്പാ​ദ​ന​ത്തി​ന് ആ​ക്കം​കൂ​ട്ടു​ന്ന​തി​നു​മാ​യി അ​ച്ച​ൻ​കോ​വി​ൽ, പ​മ്പ ന​ദി​ക​ളി​ൽ ക്ര​മാ​തീ​ത​മാ​യി അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന മ​ണ​ലും ചെ​ളി​യും എ​ക്ക​ലും നീ​ക്കം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം.
അ​ച്ച​ൻ​കോ​വി​ൽ, പ​മ്പ ന​ദി​ക​ളു​ടെ സം​ഗ​മ സ്ഥാ​ന​മാ​യ വീ​യ​പു​രം തു​രു​ത്തേ​ൽ ക​ട​വു​മു​ത​ൽ ക​രു​വ​റ്റാ ലീ​ഡിം​ഗ് ചാ​ന​ൽ​വ​ഴി തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​വ​രെ 11 കി​ലോ​മീ​റ്റ​ർ ന​ദി ആ​ഴം കൂ​ട്ടു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ഇ​തി​നാ​യി കൊ​ട്ടാ​ര​ക്ക​ര ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​ക്ക് ക​രാ​ർ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.
എ​ന്നാ​ൽ, ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ സീ​സ​ണോ​ട​നു​ബ​ന്ധി​ച്ച് ക​മ്പ​നി ന​ദി​യി​ലെ മ​ണ​ൽ​ശേ​ഖ​ര​മു​ള്ള പ്ര​ദേ​ശ​ത്ത്ഡ്ര​ഡ്ജ​ർ ഉ​പ​യോ​ഗി​ച്ച് ഖ​ന​നം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ എ​ക്ക​ലും ചെ​ളി​യു​മ​ടി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ൾ ആ​ഴം കൂ​ട്ടാ​തെ ക​മ്പ​നി പി​ന്മാ​റി.
കി​ഴ​ക്ക​ൻ വെ​ള്ള​ത്തെ​യോ മ​ഴ​വെ​ള്ള​ത്തെ​യോ ഉ​ൾ​ക്കൊ​ള്ളാ​ൻ ന​ദി​ക​ൾ​ക്ക് ക​ഴി​യാ​താ​യ​താ​ണ് കു​ട്ട​നാ​ട​ൻ ജ​ന​ത​യു​ടെ ദു​രി​ത​ത്തി​നു കാ​ര​ണം. നെ​ൽ​കൃ​ഷി​യും ക​ര​കൃ​ഷി​യും ചെ​റി​യ വെ​ള്ള​ത്തി​ൽ പോ​ലും ത​ക​ർ​ന്ന​ടി​ഞ്ഞു ന​ശി​ക്കു​ന്നു. ന​ദീ​തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ൾ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ ബ​ല​ക്ഷ​യം വ​ന്ന് ത​ക​രു​ന്നു. ചെ​റി​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ പോ​ലും ക്യാ​മ്പു​ക​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്യേ​ണ്ടി വ​രു​ന്നു.
നാ​ൽ​ക്കാ​ലി​ക​ളെ ഉ​ൾ​പ്പെടെ ക്യാ​മ്പി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദം ഉ​ൾ​പ്പെടെ കു​ട്ട​നാ​ട​ൻ ജ​ന​ത ദു​രി​ത​പൂ​ർ​ണ​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് ഓ​രോ സീ​സ​ണും ത​ള്ളി​നീ​ക്കു​ന്ന​ത്. കൃ​ഷി സീ​സ​ണി​ൽ ഓ​രു​വെ​ള്ള​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​യും ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്നു.
ന​ദി​യി​ലെ മ​ണ​ലും ചെ​ളി​യും നീ​ക്കം ചെ​യ്യു​ന്ന​തി​ന് പ്രാ​ദേ​ശി​ക​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​ണം. അ​താ​ത് മേ​ഖ​ല​ക​ളി​ലെ പ​ഞ്ചാ​യ​ത്തു​ക​ൾ വ​ഴി പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ലേ ന​ദി ആ​ഴം​കൂ​ട്ട​ൽ ജോ​ലി​ക​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​ത്താ​ൻ ക​ഴി​യൂ.