വൈ​എം​സി​എ പ്ര​തി​ഭാ​സം​ഗ​മം
Thursday, June 23, 2022 10:41 PM IST
എ​ട​ത്വ: എ​സ്എ​സ്എ​ൽ​സി , പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും ഫു​ൾ എ ​പ്ല​സ് നേ​ടി​യ എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ലെ സ്കൂ​ളു​ക​ളി​ലെ​യും പ​ഞ്ചാ​യ​ത്തി​ൽ താ​മ​സ​മു​ള്ള പു​റ​ത്ത് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു പ്ര​തി​ഭാ സം​ഗ​മ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ കോ​പ്പി​യും ഒ​രു ഫോ​ട്ടോ​യും സ​ഹി​തം 30നു ​സെ​ക്ര​ട്ട​റി, വൈഎംസിഎ എ​ട​ത്വ എ​ത്തി​ക്കേ​ണ്ട​താ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക് 8547125336.