കാ​യം​കു​ള​ത്ത് ഒ​ഴു​കു​ന്ന സോ​ളാ​ർ പ്ലാ​ന്‍റ് തു​റ​ന്നു! രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഫ്ളോ​ട്ടിം​ഗ് സോ​ളാ​ർ പ്ലാ​ന്‍റ്
Saturday, June 25, 2022 11:20 PM IST
ഹ​രി​പ്പാ​ട്: ജ​ലാ​ശ​യ​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന സൗ​രോ​ർ​ജ പാ​ന​ലു​ക​ൾ കാ​യം​കു​ളം എ​ൻ​ടി​പി​സി​യി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. ജൂ​ലൈ പ​കു​തി​യോ​ടെ പൂ​ർ​ണ​തോ​തി​ൽ ക​മ്മീ​ഷ​ൻ ചെ​യ്യു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന പ​ദ്ധ​തി അ​തി​നെ​ക്കാ​ൾ ഏ​റെ മു​ൻ​പേ​യാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച 92 മെ​ഗാ​വാ​ട്ട് പ​ദ്ധ​തി​യി​ലെ അ​വ​സാ​ന​ഘ​ട്ട പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12ന് ​ആ​രം​ഭി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ ഏ​റ്റ​വും വ​ലി​യ ഫ്ലോ​ട്ടിം​ഗ് സോ​ളാ​ർ പ​വ​ർ പ്ലാ​ന്‍റാ​യി കാ​യം​കു​ളം മാ​റി.

ര​ണ്ടു ജി​ഗാ വാ​ട്ട്

22 മെ​ഗാ​വാ​ട്ട് ഫ്ലോ​ട്ടിം​ഗ് സോ​ളാ​ർ പ​വ​ർ പ്രോ​ജ​ക്റ്റി​ന്‍റെ നി​ർ​മാ​ണം ഭാ​ര​ത് ഹെ​വി ഇ​ല​ക്ട്രി​ക്ക​ൽ​സും 70 മെ​ഗാ​വാ​ട്ട് പ്രോ​ജ​ക്ടി​ന്‍റേ​ത് ടാ​റ്റാ സോ​ളാ​ർ പ​വ​ർ പ്രോ​ജ​ക്ട്സ് ലി​മി​റ്റ​ഡു​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​തോ​ടെ എ​ൻ​ടി​പി​സി സ്ഥാ​പി​ച്ച റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി ശേ​ഷി ര​ണ്ടു ജി​ഗാ​വാ​ട്ട് ക​വി​ഞ്ഞു. താ​പ​നി​ല​യം പ്ലാ​ന്‍റി​നു സ​മീ​പ​ത്തെ ജ​ലാ​ശ​യ​ത്തി​ൽ ഫ്ലോ​ട്ടിം​ഗ് സോ​ള​ർ പാ​ന​ൽ നി​ര​ത്തി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ പ്ലാ​ന്‍റാ​ണി​ത്.

നാ​ഫ്ത അ​സം​സ്കൃ​ത വ​സ്തു​വാ​ക്കി​യു​ള്ള വൈ​ദ്യു​തി ഉ​ത്പാ​ദ​ന​മാ​ണ് താ​പ​നി​ല​യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​ഫ്ത​യ്ക്കു വി​ല വ​ർ​ധി​ച്ച​തോ​ടെ താ​പ​നി​ല​യ​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി​ക്കും വി​ല കൂ​ട്ടി. ഇ​തു സം​സ്ഥാ​ന​ത്തി​നു താ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. ഇ​തോ​ടെ താ​പ​നി​ല​യ​ത്തി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം നി​ർ​ത്തി. തു​ട​ർ​ന്നാ​ണ് ഭാ​ര​ത് ഹെ​വി ഇ​ല​ക്ട്രി​ക്ക​ൽ​സ്, ടാ​റ്റാ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് 465 കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​യു​ള്ള സൗ​ര വൈ​ദ്യു​തി പ​ദ്ധ​തി​ക്കു രൂ​പം ന​ൽ​കി​യ​ത്.

3.16 രൂ​പ​യ്ക്ക്

യൂ​ണി​റ്റി​ന് 3.16 രൂ​പ​യ്ക്കാ​ണ് കെ​എ​സ്ഇ​ബി സൗ​രോ​ർ​ജ വൈ​ദ്യു​തി വാ​ങ്ങു​ക. കെ​എ​സ്ഇ​ബി​യു​മാ​യി 25 വ​ർ​ഷ​ത്തെ ദീ​ർ​ഘ​കാ​ല​ത്തെ വി​ല്പ​ന ക​രാ​റാ​യി​ട്ടു​ണ്ട്. നി​ല​യം ജ​ന​റ​ൽ മാ​നേ​ജ​ർ എ​സ്.​കെ. റാ​മി​ന്‍റെ മു​ഖ്യ നേ​തൃ​ത്വ​ത്തി​ലും റി​ന്യൂ​വ​ബി​ൾ എ​ൻ​ർ​ജി ടീ​മി​ലെ ആ​ന​ന്ദ് മാ​രു​തി മാ​ല​ക്ക്, പി.​പ്ര​വീ​ൺ, എം.​ബാ​ല​സു​ന്ദ​രം എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​മാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്.