കൃ​ഷ്ണ​പു​ര​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച, 19 പ​വ​ൻ ന​ഷ്ട​മാ​യി
Saturday, June 25, 2022 11:21 PM IST
കാ​യം​കു​ളം: വീ​ട് കു​ത്തി​ത്തുറ​ന്ന് സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ച്ചു. കൃ​ഷ്ണ​പു​രം ഞ​ക്ക​നാ​ൽ ക​റു​ക​ത്ത​റ​യി​ൽ കെ.​എം. ബ​ഷീ​റി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ബ​ഷീ​റും കു​ടും​ബ​വും ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ദി​വ​സ​ങ്ങ​ളാ​യി കൊ​ല്ല​ത്തെ ആ​ശു​പ​ത്രി​യി​ൽ ആ​യി​രു​ന്ന​തി​നാ​ൽ വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ ബ​ഷീ​റി​ന്‍റെ മ​ക​ൾ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​തും മോ​ഷ​ണം ന​ട​ന്ന​തും ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. വീ​ടി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ അ​ല​മാ​ര കു​ത്തി​ത്തു​റ​ന്നാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും അ​പ​ഹ​രി​ച്ച​ത്.

19 പ​വ​ൻ സ്വ​ർ​ണ​വും 5,000 രൂ​പ​യും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. വീ​ട്ടി​ലെ സാ​ധ​ന​ങ്ങ​ളെ​ല്ലാം വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. കാ​യം​കു​ളം പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്ത് എ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു . പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചുവ​രി​ക​യാ​ണ്.