ദു​ര​ന്ത​ല​ഘൂ​ക​ര​ണ ജീ​വ​നൈ​പു​ണ്യ പ​രി​ശീ​ല​ന പ​രി​പാ​ടി
Sunday, June 26, 2022 11:18 PM IST
ആ​ല​പ്പു​ഴ: തീ​ര​ദേ​ശമേ​ഖ​ല​യി​ലെ ദു​ര​ന്ത തീ​വ്ര​ത കു​റ​യ്ക്കു​ന്ന​തി​നും ചി​ട്ട​യാ​യ പു​ന​ര​ധി​വാ​സ​ത്തി​നും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ പ്രാ​പ്ത​രാ​ക്കാ​ൻ ആ​ല​പ്പു​ഴ രൂ​പ​ത സൊ​സൈ​റ്റി​യു​ടെ​യും കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ​യും നേ​തൃ​ത്വത്തി​ൽ ദു​ര​ന്ത​ല​ഘൂ​ക​ര​ണ ജീ​വനൈ​പു​ണ്യ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി.
പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ ഡ​യ​റ​ക്ട​ർ ഫാ. ​സാം​സ​ൺ ആ​ഞ്ഞി​ലി​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൽ​ബ​ർ​ട്ട് അ​ർ​ഥശേ​രി​ൽ, കാ​രി​ത്താ​സ് ഇ​ന്ത്യ പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​ബീ​ഷ് ആ​ന്‍റ​ണി, ആം​സ്ട്രോ​ങ് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് വി​ദ​ഗ്ധ​ർ മോ​ക്ക് ഡ്രി​ൽ ന​ൽ​കു​ന്നു​ണ്ട്.

ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ
അ​ഞ്ചാം ച​ര​മവാ​ർ​ഷി​കം

മ​ങ്കൊ​മ്പ്: സ്‌​കോ​ർ​ട്‌​ലാ​ന്റി​ൽ മ​രി​ച്ച ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ അ​ഞ്ചാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു പൗ​രാ​വ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​ര​സ​മ്മേ​ള​നം ന​ട​ത്തി. ട്രി​വാ​ൻ​ഡ്രം സ്പി​ന്നിം​ഗ് മി​ൽ ചെ​യ​ർ​മാ​ൻ സ​ണ്ണി തോ​മ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ളി​ങ്കു​ന്ന് ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു പു​ത്ത​ന​ങ്ങാ​ടി അധ്യ ക്ഷത വഹിച്ചു.
പു​ളി​ങ്കു​ന്ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സി​എം​ഐ ആ​ശ്ര​മ പ്രി​യോ​ർ ഫാ. ​ജോ​സ് വേ​ക​ത്താ​നം, പ​ഞ്ചാ​യ​ത്തം​ഗം ജോ​ഷി കൊ​ല്ലാ​റ, സെ​ക്ര​ട്ട​റി ആ​ഷ്‌​ലി നാ​യ​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ കെ.​ഗോ​പ​കു​മാ​ർ, ജോ​യി​ക്കു​ട്ടി ജോ​സ്, ജോ​സ​ഫ് ചേ​ക്കോ​ട​ൻ, ബാ​ബു വ​ലി​യ​വീ​ട​ൻ, ജോ​സ​ഫ് ​കെ.​ നെ​ല്ലു​വേ​ലി, സു​ദീ​പ് വി.​ നാ​യ​ർ, സ​ജി പ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.