ഓ​ൾ കേ​ര​ള കാ​റ്റ​റേ​ഴ്സ് അ​സോ. ജി​ല്ലാ സ​മ്മേ​ള​നം
Sunday, June 26, 2022 11:18 PM IST
ചേ​ർ​ത്ത​ല: ഓൾ കേ​ര​ള കാ​റ്റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​വി​ഡ് കാ​ല​ഘ​ട്ടം മു​ത​ൽ വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ട്ട കാ​റ്റ​റിം​ഗ് വ്യ​വ​സാ​യ​ത്തെ രക്ഷിക്കാ ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ നി​കു​തി നി​യ​മ​ത്തി​ൽ ഇ​ള​വ് ചെ​യ്യ​ണ​മെ​ന്നും ഈ ​മേ​ഖ​ല വ​ൻ കു​ത്ത​ക​ക​ൾ പി​ടി​ച്ച​ട​ക്കാ​ൻ നോ​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ജി​ല്ലാ സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ചേ​ർ​ത്ത​ല വ​ട​ക്കേ അ​ങ്ങാ​ടി​ക്കു സ​മീ​പം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​സു​നു​കു​മാ​ർ, സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മാ​ധ​വ​ശ്ശേ​രി, സെ​ക്ര​ട്ട​റി പി.​വി. മാ​ത്യു, കെ.​കെ. ക​ബീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: ജെ.​ജോ​സ​ഫ്, ലി​യോ​ൺ കെ. ​ജോ​സ​ഫ്, ടോ​മി ജോ​സ​ഫ് -ര​ക്ഷാ​ധി​കാ​രി​ക​ള്‍, എം.​കെ ആ​ന്‍റ​ണി-​ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ബ്രൈ​റ്റ് സെ​ബാ​സ്റ്റ്യ​ൻ- ജി​ല്ലാ സെ​ക്ര​ട്ട​റി, എം.​എ റി​ജാ​സ്-​ജി​ല്ലാ ട്ര​ഷ​റ​ർ.