ശാ​ന്തി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി കോ​ബ്രാ രാ​ജേ​ഷ്
Sunday, June 26, 2022 11:20 PM IST
അ​മ്പ​ല​പ്പു​ഴ: സി​നി​മാതാ​രം കോ​ബ്രാ രാ​ജേ​ഷ് നേ​തൃ​ത്വം ന​ൽ​കു​ന്ന വി.​ഡി. രാ​ജ​പ്പ​ൻ വാ​ട്ട്സാ​പ് ഗ്രൂ​പ്പ്, പു​ന്ന​പ്ര ശാ​ന്തിഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കു വേ​ണ്ടി ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വാ​ട്സാ​പ് ഗ്രൂ​പ്പ് ചാ​രി​റ്റി രം​ഗ​ത്ത് 27 വ​ർ​ഷം വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.
ശാ​ന്തി​ഭ​വ​ന്‍ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ര്‍ മാ​ത്യു ആ​ല്‍​ബി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കോ​ബ്രാ രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മാ​ല്‍ എം. ​മാ​ക്കി​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ര്‍​ഡ് ജേ​താ​വ് ബി. ​ജോ​സു​കു​ട്ടി​യെ ആ​ദ​രി​ച്ചു. ദേ​വ​ന്‍ തി​രു​മേ​നി, വി​ജ​യ​ന്‍, എം. ​ഷീ​ജ, ബേ​ബി പാ​റ​ക്കാ​ട​ന്‍, സി​നി​മാ​താ​രം അ​ശ്വ​തി, ദേ​വ​സ്യ​ അ​ര​മ​ന, പി.​എ.​കു​ഞ്ഞു​മോ​ന്‍, ദീ​പ​ക്, പി.​വി. ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്രസംഗിച്ചു.