മ​ഴ​ക്ക​വി​ത​ക്കൂ​ട്ട​വും മ​ൺ​സൂ​ൺ​ലി​റ്റ് ഫെ​സ്റ്റി​വ​ലും
Monday, June 27, 2022 10:47 PM IST
അ​മ്പ​ല​പ്പു​ഴ: ആ​ഴ്ച​പ്പ​തി​പ്പ് മാ​ഗ​സി​നും മ​ണ്ണെ​ഴു​ത്തും ത​ക​ഴി സ്മാ​ര​ക​വും ത​ക​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ഴ​ക്ക​വി​ത​ക്കൂ​ട്ട​വും മ​ൺ​സൂ​ൺ​ലി​റ്റ് ഫെ​സ്റ്റി​വ​ലും ന​ട​ത്തി. ത​ക​ഴി സ്മാ​ര​ക​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി എ​ച്ച്. സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി. ​ഷി​ബു അ​ധ്യ​ക്ഷ​നാ​യി. മ​ഴ​ക്ക​വി​ത​ക്കൂ​ട്ടം ക്യൂ​റേ​റ്റ​ർ എ.​എ​സ്. ജ​യ​ശ​ങ്ക​ർ അ​റ​യ്ക്ക​ൽ, ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​ജ​യ​കു​മാ​ർ, കു​ഴൂ​ർ വി​ൽ​സ​ൺ, സു​നി​ൽ മാ​ലൂ​ർ, നൗ​ഷാ​ദ് പ​ത്ത​നാ​പു​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ സ​ജി​ൻ ബാ​ബു (സി​നി​മ), ഇ​ഞ്ച​ക്കാ​ട് ബാ​ല​ച​ന്ദ്ര​ൻ (സാ​ഹി​ത്യം), എ​സ്. മൃ​ദു​ലാ ദേ​വി (എ​ഡി​റ്റ​ർ), എ​മി​ൽ മാ​ധ​വി (നാ​ട​കം), വി.​വി. ജോ​സ് ക​ല്ല​ട (ക​ഥാ​പ്ര​സം​ഗം), സ​ന്ദീ​പ് കെ.​രാ​ജ് (പ്ര​സാ​ധ​ക​ൻ) എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.