ചെ​ങ്ങ​ന്നൂ​രി​ലെ ഏ​ക പ​ഞ്ചാ​യ​ത്തും ബി​ജെ​പി​ക്കു ന​ഷ്‌‌​ടം
Tuesday, June 28, 2022 10:31 PM IST
മാ​ന്നാ​ർ: പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജെ​പി​യി​ലെ ആ​ശ വി. ​നാ​യ​ർ രാ​ജി​വ​ച്ചു. ഏ​ഴാം വാ​ർ​ഡം​ഗ​മാ​യ ആ​ശ, പ​ഞ്ചാ​യ​ത്ത് അം​ഗ​ത്വ​വും ഒ​പ്പം രാ​ജി​വ​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ രാ​ജി പ്ര​ഖ്യാ​പ​നം അ​റി​യി​ച്ച ശേ​ഷ​മാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു ക​ത്തു ന​ൽ​കി​യ​ത്. ഇ​തോ​ടെ ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി ഭ​ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ക പ​ഞ്ചാ​യ​ത്തും ന​ഷ്ട​പ്പെ​ട്ടു. മ​റ്റൊ​രു പ​ഞ്ചാ​യ​ത്താ​യ ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ​യും അ​വി​ശ്വാ​സ​ത്തി​ലൂ​ടെ ബി​ജെ​പി​ക്കു ന​ഷ്ട​പ്പെ​ട്ടി​രി​ന്നു.
ആ​ശ​യ്ക്കെ​തി​രേ
നേ​തൃ​ത്വം
ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​റി​ന്‍റെ പ​ഞ്ചാ​യ​ത്താ​യ പാ​ണ്ട​നാ​ട്ടി​ൽ ആ​ദ്യ​മാ​യാ​ണ് ബി​ജെ​പി ഭ​ര​ണ​ത്തി​ലെ​ത്തു​ന്ന​ത്.​എ​ന്നാ​ൽ, പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ നാ​ൾ മു​ത​ൽ ബി​ജെ​പി നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ട ക്ര​മ​ര​ഹി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു കൂ​ട്ടു നി​ൽ​ക്കാ​ഞ്ഞ​താ​ണ് പ്ര​സി​ഡ​ന്‍റ് ആ​ശ വി. ​നാ​യ​ർ​ക്കെ​തി​രേ ബി​ജെ​പി നേ​തൃ​ത്വം തി​രി​യാ​ൻ കാ​ര​ണ​മെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.
വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ നാ​യ​ർ ഈ ​മാ​സം നാ​ലി​ന് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ പു​റ​ത്താ​യ ശേ​ഷം ബി​ജെ​പി ജി​ല്ലാ, നി​യോ​ജ​ക മ​ണ്ഡ​ലം നേ​താ​ക്ക​ൾ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​തി​നു ക​ടു​ത്ത സ​മ​ർ​ദം ചെ​ലു​ത്തി​യ​താ​യി ആ​ശ പ​റ​ഞ്ഞു.
അ​പ​മാ​നി​ച്ചെ​ന്ന് ആ​ശ
സ​മൂ​ഹ മാ​ധ്യ​ങ്ങ​ളി​ലൂ​ടെ ബി​ജെ​പി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ത​ന്നെ അ​പ​മാ​നി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ആ​ശ പ​റ​യു​ന്നു. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്നി​ട്ടും ഇ​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. ഇ​പ്പോ​ൾ രാ​ജി വ​യ്ക്കു​ന്ന​തു ത​ന്‍റെ സ്വ​ന്തം തീ​രു​മാ​ന​ത്തി​ൽ മാ​ത്ര​മാ​ണ്.
മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 50 കോ​ടി​യോ​ളം രൂ​പ ഫ​ണ്ട് അ​നു​വ​ദി​ച്ചു ത​ന്നി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ വ​ത്സ​ല മോ​ഹ​ൻ ഒ​രു കോ​ടി രൂ​പ​യോ​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു ത​ന്നു.
പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​നം ശ​രി​യാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​നു മ​ന്ത്രി​യു​ടെ​യും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ​ഹാ​യ​വും സ​ഹ​ക​ര​ണ​വും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. രാ​ഷ്‌​ട്രീ​യ വി​രോ​ധം മൂ​ലം വി​ക​സ​ന​ത്തെ എ​തി​ർ​ക്കു​ന്ന ബി​ജെ​പി​യു​ടെ നി​ല​പാ​ടി​നൊ​പ്പം തു​ട​രാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് രാ​ജി സ​മ​ർ​പ്പി​ക്കു​ന്ന​തെ​ന്ന് ആ​ശ അ​റി​യി​ച്ചു. 13 അം​ഗ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫ് - 5, ബി​ജെ​പി- 6, യു​ഡി​എ​ഫ് -2 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി നി​ല. ആ​ശ​യു​ടെ രാ​ജി​യോ​ടെ ബി​ജെ​പി അം​ഗ സം​ഖ്യ അ​ഞ്ചാ​യി ചു​രു​ങ്ങി.