മു​ഖ്യ​മ​ന്ത്രി​യു​ടെ ധൂ​ര്‍​ത്തി​നു ജ​ന​ങ്ങ​ള്‍ മ​റു​പ​ടി ന​ല്‍​കും: എ.​എ. ഷു​ക്കൂ​ര്‍
Tuesday, June 28, 2022 10:31 PM IST
ആ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​ഡം​ബ​ര​ത്തി​നും ധൂ​ര്‍​ത്തി​നും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ര്‍.​ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധിമൂ​ലം സം​സ്ഥാ​ന​ത്തെ പ​ല മേ​ഖ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ ശ​മ്പ​ളം ന​ല്‍​കാ​തെ ബു​ദ്ധി​മു​ട്ടി​ലാ​കു​മ്പോ​ള്‍ കോ​ടീ​ശ്വ​ര​ന്മാ​ര്‍ സ്വ​ന്തം വാ​ഹ​ന​ങ്ങ​ള്‍ മാ​റു​ന്ന​ത് പോ​ലെ വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങി കൂ​ട്ടു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.
യു​ഡി​എ​ഫ് ആ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വ​ര്‍​ത്ത​ക യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജൂ​ലൈ ര​ണ്ടി​ന് ന​ട​ക്കു​ന്ന ജി​ല്ലാ ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും വ​മ്പി​ച്ച വി​ജ​യ​മാ​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി മേ​ഘ​നാ​ഥ​ന്‍, അ​ഡ്വ. ര​വീ​ന്ദ്ര​ദാ​സ്, തോ​മ​സ് ജോ​സ​ഫ്, പി. ​ത​മ്പി, എ​ന്‍.​ ചി​ദം​ബ​ര​ന്‍, മു​ഹ​മ്മ​ദ് സാ​ലി​ഹ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.