തൊ​ഴി​ലു​റ​പ്പ് അ​ഴി​മ​തി: റി​ലെ സ​ത്യ​ഗ്ര​ഹ​വു​മാ​യി ബി​ജെ​പി
Wednesday, June 29, 2022 10:50 PM IST
മാ​വേ​ലി​ക്ക​ര: ന​ഗ​ര​സ​ഭ​യി​ലെ അ​യ്യ​ന്‍​കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​യി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ല്‍ റി​ലെ സ​ത്യ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ച്ചു. സ​മ​രം ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി.​ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ല​യി​ലെ ത​ന്നെ ഏ​റ്റ​വും കെ​ടു​കാ​ര്യ​സ്ഥ​ത​യു​ള്ള ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​മാ​യി മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യെ മാ​റ്റി​യ​തി​ന് പി​ന്നി​ല്‍ പി​ന്‍​സീ​റ്റ് ഡ്രൈ​വ​ര്‍​മാ​രാ​യ ചി​ല യു​ഡി​എ​ഫ് എ​ല്‍​ഡി​ഫ് നേ​താ​ക്ക​ളാ​ണെ​ന്നു സ​ത്യ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ ബി​ജെ​പി പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ എ​ച്ച്. മേ​ഘ​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ഒ​ന്നാം ദി​വ​സം കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഗോ​പ​ന്‍ സ​ര്‍​ഗ, ജ​യ​ശ്രീ അ​ജ​യ​കു​മാ​ര്‍, വി​ജ​യ​മ്മ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സ​മ​രം ന​യി​ച്ചു. അ​ഡ്വ.​കെ.​കെ.​അ​നൂ​പ്, അ​ഡ്വ.​കെ.​വി.​അ​രു​ണ്‍, ബി​നു ചാ​ങ്കൂ​രേ​ത്ത്, പൊ​ന്ന​മ്മ സു​രേ​ന്ദ്ര​ന്‍, മോ​ഹ​ന്‍​കു​മാ​ര്‍, സു​ധീ​ഷ് ചാ​ങ്കൂ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.