ഡോ. ​എ​സ്. രൂ​പേ​ഷ് അ​യ​ൺ​മാ​ൻ
Monday, August 8, 2022 9:59 PM IST
ആ​ല​പ്പു​ഴ: എ​സ്റ്റേ​ണി​യാ​യി​ൽ ന​ട​ന്ന ലോ​ക അ​യ​ൺ​മാ​ൻ മാ​ര​ത്ത​ൺ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത ഡോ.​എ​സ്. രൂ​പേ​ഷ് അ​യ​ൺ​മാ​ൻ പ​ദ​വി ക​ര​സ്ഥ​മാ​ക്കി. 3.8 കി​ലോ​മീ​റ്റ​ർ പു​റം​ക​ട​ലി​ലെ നീ​ന്ത​ൽ, 180 കി​ലോ​മീ​റ്റ​ർ സൈ​ക്ലിം​ഗ്, 42.2 കി​ലോ​മീ​റ്റ​ർ ഓ​ട്ടം എ​ന്നി​വ 14 മ​ണി​ക്കൂ​ർ 40 മി​നി​ട്ട് 45 സെ​ക്ക​ൻ​ഡ് കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് അ​യ​ൺ​മാ​ൻ പ​ദ​വി നേ​ടി​യ​ത്.
17 മ​ണി​ക്കൂ​റാ​ണ് സം​ഘാ​ട​ക​ർ ന​ൽ​കി​യ ടാ​സ്ക്. നേ​ര​ത്തെ ഗോ​വ, ഇ​ന്തോ​നേ​ഷ്യ, യു​എ​ഇ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ രൂ​പേ​ഷി​ന് അ​യ​ൺ​മാ​ൻ പ​ദ​വി ല​ഭി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ അ​ത്‌​ല​റ്റി​ക് ഡി​യു​ടെ ഭാ​ര​വാ​ഹി​യും താ​ര​വു​മാ​ണ്. ശി​ശു​രോ​ഗ വി​ദ​ഗ്ധ​നും മു​ൻ ഡി​എം​ഒ​യു​മാ​യ ഡോ. ​ഇ.​ജി. സു​രേ​ഷി​ന്‍റെ മ​ക​നാ​ണ്. മ​ല​ബാ​ർ ഡെ​ന്‍റ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എ​ച്ച്ഒ​ഡി​യാ​ണ്. ഭാ​ര്യ: സു​ശീ​ല.

പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ-23
ജി​ല്ലാ ക്രി​ക്ക​റ്റ് ടീം ​തെ​ര​ഞ്ഞെ​ടു​പ്പ്

ആ​ല​പ്പു​ഴ: ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ 23 വ​യ​സി​നു താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി ജി​ല്ലാ ക്രി​ക്ക​റ്റ് ടീ​മി​ലേ​ക്കു സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ​സ് ന​ട​ത്തു​ന്നു. 01-09-1999 നും ​ശേ​ഷ​വും ജ​നി​ച്ച​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 50 രൂ​പ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സു​മാ​യി ശ​നി​യാ​ഴ്ച രാ​വി​ലെ 10 ന് ​എ​സ്ഡി കോ​ള​ജ് ഗ്രൗ​ണ്ടി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി. ​ജെ. ന​വാ​സ് അ​റി​യി​ച്ചു. ഫോ​ൺ: 0477 2267435.