കോ​ണാ​ഗ്ര​സി​ന്‍റെ ന​വ​സ​ങ്ക​ൽ​പ് യാ​ത്ര ഇ​ന്നു​മു​ത​ൽ
Monday, August 8, 2022 10:03 PM IST
ആ​ല​പ്പു​ഴ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ സ​മാ​പ​നം കു​റി​ച്ച് ആ​ല​പ്പു​ഴ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ക്വി​റ്റ് ഇ​ന്ത്യാ ദി​ന​മാ​യ ഇ​ന്നു​മു​ത​ൽ സ്വാ​ത​ന്ത്ര്യ​ദി​ന​മാ‌‌​യ 15 വ​രെ ജി​ല്ല​യി​ൽ പ​ദ​യാ​ത്ര ന​ട​ത്തും. പ​ദ​യാ​ത്ര​യ്ക്കു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി.​ ബാ​ബു​പ്ര​സാ​ദ് നേ​തൃ​ത്വം ന​ൽ​കും. മാ​വേ​ലി​ക്ക​ര മാ​ങ്കാ​ങ്കു​ഴി​യി​ൽ​നി​ന്ന് പ​ദ​യാ​ത്ര ആ​രം​ഭി​ക്കും.
പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഇ​ന്ന് 2.30ന് ​മാ​ങ്കാ​ങ്കു​ഴി​യി​ൽ പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം 5.30ന് ​ത​ട്ടാ​ര​ന്പ​ല​ത്തി​ൽ ഗാ​ന്ധി​ജി സ​ന്ദ​ർ​ശി​ച്ച ഭ​വ​ന​ത്തി​നു മു​ന്നി​ൽ ഇ​ന്ന​ത്തെ പ​ദ​യാ​ത്ര സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം കോ​ണ്‍​ഗ്ര​സ്‌ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
നാ​ളെ ഉ​ച്ച​യ്ക്ക് 2.30ന് ​ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ന്നി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മാ​ല​ചാ​ർ​ത്തി ആ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര വൈ​കു​ന്നേ​രം 5.30 ന് ​മാ​ന്നാ​ർ സ്റ്റോ​ർ മു​ക്കി​ൽ അ​വ​സാ​നി​ക്കും. 11-ാം തീ​യ​തി രാ​വി​ലെ 9.30 ന് ​ചെ​ട്ടി​കു​ള​ങ്ങ​ര​യി​ലെ ടി.​കെ. മാ​ധ​വ​ന്‍റെ സ്മൃ​തി​കു​ടീ​ര​ത്തി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര കാ​യം​കു​ളം ന​ഗ​രം ചു​റ്റി ഹ​രി​പ്പാ​ട് ഗാ​ന്ധി പാ​ർ​ക്കി​ൽ സ​മാ​പി​ക്കും.
12ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​നാ​ലാം ദി​വ​സം എ​ട​ത്വാ​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര പ​ച്ച​യി​ൽ സ​മാ​പി​ക്കും. 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​തോ​ട്ട​പ്പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര 5.30 ് ​വ​ള​ഞ്ഞ​വ​ഴി​യി​ൽ സ​മാ​പി​ക്കും. സ്വാ​ത​ന്ത്ര്യ​ദി​ന നാ​ളി​ൽ മു​ഹ​മ്മ​യി​ൽ നി​ന്നാ​രം​ഭി​ച്ച് ആ​ല​പ്പു​ഴ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​നു മു​ന്നി​ൽ ന​വ​സ​ങ്ക​ൽ​പ് പ്ര​തി​ജ്ഞ​യോ​ടു​കൂ​ടി പ​ദ​യാ​ത്ര സ​മാ​പി​ക്കും.
വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ സ​മ്മേ​ള​ന​ങ്ങ​ളി​ൽ എ​ഐ​സി​സി സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ, കോ​ണ്‍​ഗ്ര​സ്‌ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, കോ​ണ്‍​ഗ്ര​സ്‌ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദി​ഖ്, എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ, കെ.​സി. ജോ​സ​ഫ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​എ.​ ഷു​ക്കൂ​ർ, എം.​ജെ. ജോ​ബ്, കെ.​പി. ശ്രീ​കു​മാ​ർ, രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗ​ങ്ങ​ളാ​യ എം. ലി​ജു, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗ​ങ്ങ​ളാ​യ എം. ​മു​ര​ളി, ഡി. സു​ഗ​ത​ൻ, ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം, കോ​ശി എം. ​കോ​ശി എ​ന്നി​വ​ർ പങ്കെടുക്കും.