വെ​യ്റ്റിം​ഗ് ഷെ​ഡി​ന് മു​ന്നി​ൽ ബസുകൾ നിർത്തുന്നില്ല! ന​ട​പ​ടി​യു​മാ​യി മോ​ട്ടോർവാ​ഹ​ന വ​കു​പ്പ്
Saturday, August 13, 2022 10:53 PM IST
അ​മ്പ​ല​പ്പു​ഴ: വെ​യ്​റ്റിം​ഗ് ഷെ​ഡി​ന് മു​ന്നി​ൽ നി​ർ​ത്താ​ത്ത കെഎസ് ആ​ർ​ടി​സി ബ​സു​ക​ൾ​ക്കെ​തി​രെ മോട്ടോർവാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി ആ​രം​ഭി​ച്ചു. ഒ​രു ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി. മോ​ട്ടോർവാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ​യാ​ണ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ​ത്.

തെ​ക്കുഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ബ​സു​ക​ൾ നി​ർ​ത്താ​നാ​യി അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി മു​ക്ക് ജം​ഗ്ഷ​ന് തെ​ക്കു ഭാ​ഗ​ത്താ​യി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ത്ത് വെ​യ്റ്റിം​ഗ് ഷെ​ഡ് സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളൊ​ന്നും വെ​യ്റ്റിം​ഗ് ഷെ​ഡി​ന് മു​ന്നി​ൽ നി​ർ​ത്താ​റി​ല്ല. തി​ര​ക്കേ​റി​യ ജം​ഗ്ഷ​നി​ൽ​ത്ത​ന്നെ ബ​സു​ക​ൾ നി​ർ​ത്തു​ന്ന​തി​നാ​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്. ബ​സു​ക​ൾ വെ​യ്റ്റിം​ഗ് ഷെ​ഡി​നു മു​ന്നി​ൽ​ത്ത​ന്നെ നി​ർ​ത്ത​ണ​മെ​ന്ന് മോ​ട്ടോർവാ​ഹ​ന വ​കു​പ്പ് കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​ല ത​വ​ണ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഒ​രാ​ഴ്ച മു​ൻ​പും പ​രി​ശോ​ധ​ന​യ്ക്കി​ടെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. നി​ർ​ദേ​ശം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മോ​ട്ടോ​ർവാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്നും ഇ​ത് പാ​ലി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. ആ ​ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​തി​ൽ ഒ​രു ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദു ചെ​യ്തു. ആ​ല​പ്പു​ഴ ഡി​പ്പോ​യി​ലെ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സാ​ണ് റ​ദ്ദു ചെ​യ്ത​ത്. മ​റ്റു​ള്ള​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്നതിനുള്ള ന​ട​പ​ടികൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.