ആ​രും തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല; ഇ​വ​ർ​ക്ക് ഇ​വി​ടെ ന​ര​ക​ജീ​വി​തം
Saturday, August 13, 2022 10:53 PM IST
അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് ആ​മ​യി​ട തോ​പ്പി​ൽ, ശാ​ന്ത​മം​ഗ​ലം കോ​ള​നി​ക​ളി​ലെ കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യം ക​ണ്ടാ​ൽ ആ​രു​ടെ​യും ക​ണ്ണു​നി​റ​യും. പ​തി​നാ​റ് കു​ടും​ബ​ങ്ങ​ളാ​ണ് യാ​തൊ​രു ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളു​മി​ല്ലാ​തെ ഇ​വി​ടെ ന​ര​കി​ക്കു​ന്ന​ത്. പാ​യ​ൽ​ക്കു​ള​ങ്ങ​ര​യി​ൽ താ​മ​സി​ച്ചി​രു​ന്ന ഈ ​കു​ടും​ബ​ങ്ങ​ളെ 22 വ​ർ​ഷം മു​ൻ​പാ​ണ് ഇ​വി​ടേ​ക്കു കോ​ള​നി സ്ഥാ​പി​ച്ചു മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. മൂ​ന്നു സെ​ന്‍റ് സ്ഥ​ല​ത്തു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​പ്പ​തി​നാ​യി​രം രൂ​പ ചെ​ല​വി​ൽ ഓ​രോ കു​ടും​ബ​ത്തി​നും വീ​ടു നി​ർ​മി​ച്ചു​ന​ൽ​കി. എ​ന്നാ​ൽ, പി​ന്നീ​ട് ഇ​ന്നു​വ​രെ അ​ധി​ക്യ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​വ​ഗ​ണ​ന മാ​ത്ര​മാ​ണ് ല​ഭി​ച്ച​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

ആ​കെ വി​ക​സ​നം ഒ​രു ഒാ​ട

ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും കോ​ള​നി​യാ​കെ വെ​ള്ള​ക്കെ​ട്ടാ​ണ്. ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ ആ​യി​രു​ന്ന കാ​ല​ത്തു നാ​ലു ല​ക്ഷം രൂ​പ ചെ​ല​വി​ൽ 60 മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഓ​ട നി​ർ​മി​ച്ച​തു മാ​ത്ര​മാ​ണ് ആ​കെ ന​ട​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​നം. മ​ഴ​ക്കാ​ല​ത്തും വേ​ന​ൽ​ക്കാ​ല​ത്തും പ​രി​സ​ര​മാ​കെ മ​ലി​ന​മാ​ണ്. എ​ന്നാ​ൽ, കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ക​ഴി​യു​ന്ന ഇ​വി​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പോ പ​ഞ്ചാ​യ​ത്തോ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ഇ​വ​ർ പ​രാ​തി പ​റ​യു​ന്നു. അ​ല്പം ബ്ലീ​ച്ചിം​ഗ് പൗ​ഡ​റി​നു വേ​ണ്ടി കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി അ​മ്പ​ല​പ്പു​ഴ ആ​ശു​പ​ത്രി​യി​ൽ എ​ത്തേ​ണ്ട ദു​ര​വ​സ്ഥ​യി​ലാ​ണ് കോ​ള​നി വാ​സി​ക​ൾ.

ആ​രും തി​രി​ഞ്ഞു​ നോ​ക്കു​ന്നി​ല്ല

ആ​ശാ വ​ർ​ക്ക​ർ​മാ​ർ പോ​ലും ഇ​ങ്ങോ​ട്ടു തി​രി​ഞ്ഞു നോ​ക്കാ​റി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ കോ​ള​നി മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യാ​ൽ മ​തി​യാ​കും. എ​ന്നാ​ൽ, അ​ധി​കൃ​ത​ർ അ​തി​നു ത​യാ​റാ​കാ​ത്ത​തു മൂ​ലം ഓ​രോ മ​ഴ​ക്കാ​ല​വും തീ​രാ ദു​രി​ത​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. പ​ല വീ​ടു​ക​ളും ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ലാ​ണ്. വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ കൂ​ലി​പ്പ​ണി ഉ​പ​ജീ​വ​ന​മാ​ക്കി​യ ഈ ​കു​ടും​ബ​ങ്ങ​ൾ​ക്കു ക​ഴി​യു​ന്നി​ല്ല.

സ​മീ​പ​ത്തെ തോ​ട്ടി​ൽ മാ​ലി​ന്യം നി​റ​ഞ്ഞു നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടു കി​ട​ക്കു​ന്ന​തി​നാ​ൽ കൊ​തു​കി​ന്‍റെ ശ​ല്യ​വും രൂ​ക്ഷം. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് എ​ല്ലാ​വ​രും വോ​ട്ട് ചോ​ദി​ച്ചെ​ത്തും. ഇ​പ്പോ​ൾ ശ​രി​യാ​ക്കാ​മെ​ന്നു പ​റ​ഞ്ഞു മ​ട​ങ്ങും. പി​ന്നീ​ട് ആ​രെ​യും കാ​ണാ​റി​ല്ല. ല​ക്ഷ​ങ്ങ​ൾ അ​നു​വ​ദി​ച്ചു​വെ​ന്നു പ്ര​ഖ്യാ​പ​നം മാ​ത്രം ബാ​ക്കി. പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ലെ ഈ ​കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ​ക്ക് ആ​രു പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​മെ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ് ഇ​വ​ർ.