എ​ട​ത്വ​യി​ല്‍ വ്യാ​പാ​രോ​ത്സ​വ​ത്തി​നു തു​ട​ക്കം
Sunday, August 14, 2022 11:08 PM IST
എ​ട​ത്വ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി എ​ട​ത്വ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​റുമാ​സം നീ​ണ്ടുനി​ല്‍​ക്കു​ന്ന വ്യാ​പാ​രോ​ത്സ​വ​ത്തി​നു തു​ട​ക്കം കു​റി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം വി. ​സ​ബി​ല്‍ രാ​ജ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ എം. ​പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മാ​ന കൂ​പ്പ​ണി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ട്ര​ഷ​റ​ര്‍ ജേ​ക്ക​ബ് ജോ​ണ്‍ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ഡി. സേ​വ്യ​റി​ന് ന​ല്‍​കി​ നി​ര്‍​വ​ഹി​ച്ചു. ടൗ​ണ്‍ വാ​ര്‍​ഡ് മെ​ംബര്‍ രേ​ഷ്മ ജോ​ണ്‍​സ​ണ്‍ ആ​ദ്യ ന​റു​ക്കെ​ടു​പ്പും എ​ട​ത്വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ജോ​ര്‍​ജ് സ​മ്മാ​ന​ദാ​ന​വും നി​ര്‍​വ ഹി​ച്ചു. ആ​ദ്യ സ​മ്മാ​നം ഇ​വാ​ന്‍ മാ​ത്യൂ​സ് ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​ര്‍​ഗീ​സ് വ​ല്യാ​ക്ക​ന്‍, കെ.​എ​സ്. മു​ഹ​മ്മ​ദ്, സാ​ജു പാ​ര്‍​ഥസാ​ര​ഥി, സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം ബെ​ന്നി ജോ​സ​ഫ്, ജി​ല്ലാ കൗ​ണ്‍​സി​ല്‍ അം​ഗം ജോ​സു​കു​ട്ടി ക​ള​ങ്ങ​ര, യൂ​ണി​റ്റ് ട്ര​ഷ​റ​ര്‍ പി.​കെ. പൊ​ന്ന​ച്ച​ന്‍, സു​രേ​ഷ് ജ​യിം​സ് വ​ഞ്ചി​പ്പാ​ലം, ബി​റ്റു ജെ. ​ക​ള​ങ്ങ​ര, പി.​വി. തോ​മ​സു​കു​ട്ടി, ക​ണ്‍​വീ​ന​ര്‍ മാ​ത്യൂ​സ് ദേ​വ​സ്യ, ടെ​സ തോ​മ​സ്, ജോ​വാ​ന്‍ മാ​ത്യൂ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
എ​ട​ത്വ യൂ​ണി​റ്റി​ന്‍റെ കീ​ഴി​ലു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി കൂ​പ്പ​ണ്‍ ന​ല്‍​കു​ക​യും എ​ല്ലാ മാ​സ​വും ര​ണ്ടാം ശ​നി​യാ​ഴ്ച ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി വി​ജ​യി​ക​ള്‍​ക്ക് ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളു​മാ​ണ് വ്യാ​പാ​രോ​ത്സ​വ​ത്തി​ലൂ​ടെ ന​ല്‍​കു​ക. 2023 ജ​നു​വ​രി 26ന് ​മെ​ഗാ ന​റു​ക്കെ​ടു​പ്പും ന​ട​ത്തും.