സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​നം ഹ​രി​പ്പാ​ട്
Thursday, August 18, 2022 10:58 PM IST
ആ​ല​പ്പു​ഴ: സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​നം 21 മു​ത​ൽ 24 വ​രെ ഹ​രി​പ്പാ​ട് ന​ട​ക്കും. 21 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന പ്ര​തി​ഭാ സം​ഗ​മം ക​വി ആ​ല​ങ്കോ​ട് ലീ​ലാ കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ ​പി.​കെ.​ ജ​നാ​ർ​ദന​കു​റു​പ്പ് അ​ധ്യ​ക്ഷ​നാ​കും. വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്രവ​ർ​മ, ചേ​ർ​ത്ത​ല ജ​യ​ൻ, എ.​ ഷാ​ജ​ഹാ​ൻ, പി.​കെ.​ മേ​ദി​നി, ടി.​ടി. ജി​സ്മോ​ൻ, ഡി. ​അ​നീ​ഷ്, എ. ​അ​ജി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 22 ന് ​പ​താ​ക, ദീ​പ​ശി​ഖാ, ബാ​ന​ർ, കൊ​ടി​മ​ര ജാ​ഥ​ക​ൾ പ​ര്യ​ട​നം ന​ട​ത്തും. വ​യ​ലാ​ർ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ നി​ന്നു​ള്ള പ​താ​ക ജാ​ഥ കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
പൊ​തു​സ​മ്മേ​ള​ന ന​ഗ​റി​ൽ ദീ​പ​ശി​ഖ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ.​ആ​ഞ്ച​ലോ​സും പ​താ​ക ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി പി.​വി.​ സ​ത്യ​നേ​ശ​നും ബാ​ന​ർ ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി ജി. ​കൃ​ഷ്ണ​പ്ര​സാ​ദും കൊ​ടി​മ​രം സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം എ​ൻ. ര​വീ​ന്ദ്ര​നും ഏ​റ്റു​വാ​ങ്ങും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൊ​തു സ​മ്മേ​ള​ന ന​ഗ​റി​ൽ ജി​ല്ലാ എ​ക്സി. അം​ഗം എ​ൻ.​സു​കു​മാ​ര​പി​ള്ള പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം റ​വ​ന്യുമ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. പി.​ തി​ലോ​ത്ത​മ​ൻ, ടി.​ജെ.​ ആ​ഞ്ച​ലോ​സ്, പി.​വി. ​സ​ത്യ​നേ​ശ​ൻ, ജി.​ കൃ​ഷ്ണ​പ്ര​സാ​ദ്, പി.​ബി. സു​ഗ​ത​ൻ, എ​ൻ. ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.