ഇ​ട​വേ​ള​യി​ല്ലാ​തെ പ​തി​നൊ​ന്ന് മ​ണി​ക്കൂ​ർ; ജ​ന​ം ഇ​ന്ന് വിധിയെഴുതും
Monday, April 22, 2019 10:03 PM IST
ആ​ല​പ്പു​ഴ: കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നു പി​ന്നാ​ലെ നി​ശ​ബ്ദ പ്ര​ചാ​ര​ണ​വും ക​ഴി​ഞ്ഞ​തോ​ടെ വി​ധി​യെ​ഴു​താ​ൻ ജ​നം ഇ​ന്ന് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് എ​ത്തും. രാ​വി​ലെ ഏ​ഴി​നു തു​ട​ങ്ങു​ന്ന വോ​ട്ടെ​ടു​പ്പ് വൈ​കു​ന്നേ​രം ആ​റു​വ​രെ ന​ട​ക്കും.

ഇ​ട​വേ​ള​യി​ല്ലാ​തെ പ​തി​നൊ​ന്നു മ​ണി​ക്കൂ​റാ​ണ് വോ​ട്ട് ചെ​യ്യാ​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ആ​കെ 26,64,502 പേ​രാ​ണ് വോ​ട്ട​ർ​മാ​രാ​യി ഉ​ള്ള​ത്. ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ 1331 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും, മാ​വേ​ലി​ക്ക​ര​യി​ൽ 1280 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ൾ​ക്കാ​യി ജി​ല്ല​യി​ൽ എ​ണ്ണാ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ത​ന്നെ ജീ​വ​ന​ക്കാ​ർ അ​വ​ര​വ​രു​ടെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ത്തി​നാ​യി 777 വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തും. ഇ​തി​നു പു​റ​മെ ഭി​ന്ന​ശേ​ഷി​ക്കാ​രെ ബൂ​ത്തു​ക​ളി​ൽ എ​ത്തി​ക്കാ​നാ​യി 300 ഓ​ട്ടോ​റി​ക്ഷ​ക​ളും രം​ഗ​ത്തു​ണ്ടാ​കും. ജി​ല്ല സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ർ സാ​ബു ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​നാ​യി ജി​ല്ലാ​ത​ല​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യ​മി​ച്ചു. ജി​ല്ല​യി​ൽ 5419 ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​രു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​തി​ൽ ച​ല​ന​ശേ​ഷി കു​റ​ഞ്ഞ​വ​ർ 2135ഉം ​കേ​ഴ്വി കു​റ​ഞ്ഞ​വ​ർ 1436ഉം ​കാ​ഴ്ച​ശേ​ഷി കു​റ​ഞ്ഞ​വ​ർ 713ഉം ​മ​റ്റു​ള്ള​വ​ർ 1135 ഉം ​ആ​ണെ​ന്നാ​ണ് ക​ണ​ക്ക്.