ഓ​ട്ടോ​റി​ക്ഷാ മ​ര​ത്തിലി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്ക്
Monday, May 20, 2019 10:06 PM IST
അ​ന്പ​ല​പ്പു​ഴ: നി​യ​ന്ത്ര​ണം​തെ​റ്റി​യ ഓ​ട്ടോ​റി​ക്ഷ മ​ര​ത്തി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ എ​ട​ത്വ പ​ച്ച പ​ര​ത്തി​പ​റ​ന്പ് വീ​ട്ടി​ൽ ച​ന്ദ്ര​ന്‍റെ മ​ക​ൻ കി​ഷോ​ർ കു​മാ​ർ (32) യാ​ത്ര​ക്കാ​ര​നാ​യ എ​ട​ത്വ കാ​ട്ടി​ത്ത​റ പു​തു​വ​ൽ വീ​ട്ടി​ൽ സോ​മ​ൻ (60) എ​ന്നി​വ​രെ​യാ​ണ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
സോ​മ​ന്‍റെ ബ​ന്ധു​ക്ക​ളാ​യ വീ​ട്ട​മ്മ​യു​ൾ​പ്പെ​ടെ ര​ണ്ടു യാ​ത്ര​ക്കാ​ർ പ​രി​ക്കു​ക​ൾ കൂ​ടാ​തെ ര​ക്ഷ​പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്നോ​ടെ അ​ന്പ​ല​പ്പു​ഴ -തി​രു​വ​ല്ല റോ​ഡി​ൽ ത​ക​ഴി ആ​ശു​പ​ത്രി ജം​ഗ്ഷ​ന് സ​മീ​പ​ത്തു വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​യെ ക​ണ്ട ശേ​ഷം തി​രി​കെ മ​ട​ങ്ങി​യ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​തെ​റ്റി മ​ര​ത്തി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് ഓ​ടി എ​ത്തി​യ നാ​ട്ടു​കാ​ർ ഓ​ട്ടോ​യി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.