ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ
Wednesday, May 22, 2019 9:55 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വു​മൂ​ലം ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ശു​പ​ത്രി​ക​ളി​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സാ വി​ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ഒ​രു വ​കു​പ്പ് മേ​ധാ​വി, ര​ണ്ട് ഉ​പ​മേ​ധാ​വി​ക​ൾ, നാ​ല് സ​ർ​ജ​ൻ തു​ട​ങ്ങി​യ നി​ല​യി​ലാ​ണ് സ്റ്റാ​ഫ് പാ​റ്റേ​ണ്‍. ഇ​തി​ൽ യൂ​ണി​റ്റ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ൻ​ഡോ​സ്കോ​പ്പി അ​ട​ക്ക​മു​ള്ള സ​ങ്കീ​ർ​ണ​മാ​യ പ​രി​ശോ​ധ​ന​ക​ളും ബാ​ന്‍റിം​ഗ് പോ​ലു​ള്ള അ​തീ​വ ശ്ര​ദ്ധാ​പൂ​ർ​വം ചെ​യ്യേ​ണ്ട ശ​സ്ത്ര​ക്രീ​യ​ക​ൾ ന​ട​ത്തേ​ണ്ട​ത്. എ​ന്നാ​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഗ്യാ​സ്ട്രോ വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് ഡോ​ക്ട​ർ​മാ​ർ മാ​ത്ര​മാ​ണു​ള്ള​ത്.
ഇ​വ​രി​ൽ എ​ൻ​ഡോ​സ്കോ​പ്പി ചെ​യ്യു​ന്ന ഡോ​ക്ട​റാ​ക​ട്ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും ആ​ഴ്ച്ച​യി​ൽ ഒ​രി​ക്ക​ൽ മാ​ത്ര​മേ ആ​ല​പ്പു​ഴ​യി​ൽ എ​ത്തു​ക​യു​ള്ളൂ. വ്യാ​ഴാ​ഴ്ച മാ​ത്ര​മാ​ണ് ഇ​വി​ടെ ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ഒ​പി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ൻ​ഡോ​സ് കോ​പ്പി​യും ഈ ​ദി​വ​സം മാ​ത്ര​മാ​ണു​ള്ള​ത്. 100 ഓ​ളം രോ​ഗി​ക​ളാ​ണ് ഒ​പി ദി​വ​സം എ​ത്തു​ന്ന​ത്. ഇ​തു കാ​ര​ണം ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കോ, മ​റ്റു ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കോ പോ​വു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ല​ക്ഷ​ങ്ങ​ളാ​ണ് ചി​കി​ത്സാ ചെ​ല​വ്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ ക​ഴി​യു​ന്ന ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടും ഡോ​ക്ട​ർ​മാ​രു​ടെ അ​ഭാ​വം നി​മി​ത്തം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് രോ​ഗി​ക​ൾ.
നി​ല​വി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഒ​ഴി​കെ മ​റ്റു മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഈ ​വി​ഭാ​ഗം 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്നു​ണ്ട്. ദേ​ശീ​യ പാ​ത​യോ​ര​ത്ത് മി​ക​ച്ച കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളും ആ​ധു​നി​ക യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടും സാ​ധാ​ര​ണ​ക്കാ​ര​ന് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ന​ൽ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ള്ള​ത്. ഡോ​ക്ട​ർ​മാ​ർ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് വ​രാ​ൻ മ​ടി കാ​ണി​ക്കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗ്യാ​സ്ട്രോ അ​ട​ക്ക​മു​ള്ള വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.