കു​ത്തി​യ​തോ​ട് സ്റ്റേ​ഷ​നി​ൽ ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ഞ്ച് സി​ഐ​മാ​ർ
Sunday, July 14, 2019 9:49 PM IST
തു​റ​വൂ​ർ: സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രു​ടെ അ​ടി​ക്ക​ടി​യു​ള്ള സ്ഥ​ലം മാ​റ്റം കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​ക്കു​ന്നു. ഇ​വി​ടെ​യ്ക്ക് സ്ഥ​ലം മാ​റി വ​രു​ന്ന ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​നും വ​രു​ന്പോ​ൾ ത​ന്നെ സ്ഥ​ലം മാ​റ്റ​ത്തി​നു എ​ഴു​തി​ക്കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നാ​ണ് സം​സാ​രം. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ഞ്ച് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​ണ് മാ​റി​യ​ത്. നി​ല​വി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നും സ്ഥ​ലം മാ​റ്റം കി​ട്ടി​യി​രി​ക്കു​ക​യാ​ണ്.
സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടേ​യും അ​വ​സ്ഥ ഇ​തു​ത​ന്നെ​യാ​ണ്. പു​തു​താ​യി വ​ന്ന് ചാ​ർ​ജെ​ടു​ക്കു​ന്പോ​ൾ ത​ന്നെ സ്ഥ​ലം മാ​റ്റ​ത്തി​ന് അ​പേ​ക്ഷ​യും ന​ല്കും. നി​ല​വി​ൽ മാ​സ​ങ്ങ​ളാ​യി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ക​സേ​ര ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ദൂ​രെ​യു​ള്ള ജി​ല്ല​ക​ളി​ലെ താ​മ​സ​ക്കാ​രാ​യ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​യാ​ണ് കൂ​ടു​ത​ലാ​യി ഇ​വി​ടെ നി​യ​മി​ക്കു​ന്ന​ത്. ദൂ​രം കൂ​ടു​ത​ലാ​യ​തി​നാ​ൽ മാ​സ​ത്തി​ൽ ഒ​രു പ്രാ​വ​ശ്യം പോ​ലും വീ​ട്ടി​ൽ പോ​കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് സ്ഥ​ലം മാ​റ്റം വാ​ങ്ങി പോ​കു​ന്ന​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ പ​റ​യു​ന്ന​ത്. നി​ല​വി​ലെ പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ലെ അ​സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ താ​മ​സ​മാ​ക്കാ​നും ത​ട​സ​മാ​കു​ന്നു.
നി​ല​വി​ൽ കീ​ഴ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭ​ര​ണ​മാ​ണ് ഇ​വി​ടെ. പോ​ലീ​സ് പ​ട്രോ​ളിം​ഗ്, വാ​ഹ​ന പ​രി​ശോ​ധ​ന, മ​റ്റു പ​രി​ശോ​ധ​ന​ക​ൾ തു​ട​ങ്ങി പ​ല​തും ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ക​ഴി​ഞ്ഞ​യി​ടെ ന​ട​ന്ന നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളു​ടെ അ​ന്വ​ഷ​ണം ഒ​ന്നും ത​ന്നെ എ​വി​ടേ​യും എ​ത്തി​യി​ട്ടി​ല്ല. ക​ഞ്ചാ​വ് മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി​ക​ളും നി​ല​ച്ച മ​ട്ടാ​ണ്.
എ​ഴു​പു​ന്ന, കോ​ടം​തു​രു​ത്ത്, കു​ത്തി​യ​തോ​ട്, തു​റ​വൂ​ർ തു​ട​ങ്ങി നാ​ലു പ​ഞ്ചാ​യ​ത്തു പ്ര​ദേ​ശ​ങ്ങ​ളു​ടെ നി​യ​മ സം​ര​ക്ഷ​ണ ചു​മ​ത​ല കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നാ​ണ്്. കു​ത്തി​യ​തോ​ട് സ്റ്റേ​ഷ​നി​ൽ സ്ഥി​രം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്കു​വാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു.