ച​ന്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി ഇ​ന്ന്
Sunday, July 14, 2019 9:50 PM IST
മ​ങ്കൊ​ന്പ്: വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ ഇ​ര​ടി​ക​ളും, ആ​ർ​പ്പു​വി​ളി​ക​ളു​മാ​യി വ​ര​വാ​യി വീ​ണ്ടു​മൊ​രു വ​ള്ളം​ക​ളി​ക്കാ​ലം. സം​സ്ഥാ​ന​ത്താ​കെ അ​ല​യ​ടി​ച്ചു​യ​രു​ന്ന കൈ​ക്ക​രു​ത്തി​ന്‍റെ കാ​യി​ക​യി​ന​ത്തി​ന്‍റെ പു​തി​യ സീ​സ​ണു ഇ​ന്നു തു​ട​ക്ക​മാ​കു​ന്നു. ച​ന്പ​ക്കു​ള​ത്താ​റ്റി​ൽ ഇ​ന്നു ന​ട​ക്കു​ന്ന മൂ​ലം​വ​ള്ളം​ക​ളി​യോ​ടെ ഇ​ക്കൊ​ല്ല​ത്തെ ജ​ല​മേ​ള​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.15ന് ​സം​സ്ഥാ​ന ടൂ​റി​സം ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ജ​ലോ​ൽ​സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ത്സ​ര​വ​ള്ളം ക​ളി​ക്കു മു​ന്നോ​ടി​യാ​യി രാ​വി​ലെ 11.30 മു​ത​ൽ മ​ഠ​ത്തി​ൽ ക്ഷേ​ത്രം, മാ​പ്പി​ള​ശേ​രി ത​റ​വാ​ട്, ക​ല്ലൂ​ർ​ക്കാ​ട് ബ​സി​ലി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ൾ ന​ട​ത്തും. ജ​ല​മേ​ള​യ്ക്കു തു​ട​ക്കം കു​റി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ അ​ദീ​ല അ​ബ്ദു​ള്ള പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് വി​ശി​ഷ്ടാ​തി​ധി​ക​ൾ​ക്കു സ്വീ​ക​ര​ണം. ഇ​തി​നു​ശേ​ഷം ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ജ​ലോ​ൽ​സ​വ സ​മി​തി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ സ​ബ്ക​ള​ക്ട​ർ വി.​ആ​ർ കൃ​ഷ്ണ​തേ​ജ സ്വാ​ഗ​തം ആ​ശം​സി​ക്കും. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ്ണ​ർ കെ. ​ഇ​ന്ദു​കു​മാ​രി, ച​ന്പ​ക്കു​ളം ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ.​എ​ബ്ര​ഹാം കാ​ടാ​ത്തു​ക​ളം എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം തെ​ളി​ക്കും. 2.30ന് ​ന​ട​ക്കു​ന്ന മാ​സ് ഡ്രി​ല്ലി​ന് വ​ർ​ഗീ​സ് വ​ല്യാ​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും.
തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ജേ​താ​ക്ക​ളാ​യ ന​ടു​ഭാ​ഗം ബോ​ട്ട​ക്ല​ബ്ബ പ്ര​തി​നി​ധി കു​ര്യ​ൻ ജോ​സ​ഫ് മ​ണ​ത്ത​റ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. ഇ​തി​നു​ശേ​ഷം മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ളി​വ​ള്ള​ങ്ങ​ൾ ജ​ല​ഘോ​ഷ​യാ​ത്ര​യാ​യി സ്റ്റാ​ർ​ട്ടിം​ഗ് പോ​യി​ന്‍റി​ലേ​ക്കു നീ​ങ്ങും. മ​ൽ​സ​ര ഇ​ട​വേ​ളി​ൽ ന​ട​ക്കു​ന്ന സാ​സം​സ്കാ​രി​ക സ​മ്മേ​ള​നം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന മ​ൽ​സ​ര വ​ള്ളം​ക​ളി ആ​രം​ഭി​ക്കും. വ​ള്ളം​ക​ളി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. താ​ൽ്ക്കാ​ലി​ക പ​വി​ലി​യ​ൻ, ട്രാ​ക്ക് ഇ​വ​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു.