ത​ക​ഴി ഫ​യ​ർ സ്റ്റേ​ഷ​ൻ - ബോ​ട്ട്ജെ​ട്ടി റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ
Tuesday, July 16, 2019 10:27 PM IST
എ​ട​ത്വ: അ​പ​ക​ടം എ​ന്ന് കേ​ട്ടാ​ൽ കു​തി​ച്ച് പാ​യേ​ണ്ട ഫ​യ​ർ ഫോ​ഴ്സി​ന് യാ​ത്ര തു​ട​ങ്ങേ​ണ്ട​ത് കു​ഴി​യി​ലൂ​ടെ ചെ​ളി​യും തെ​റി​പ്പി​ച്ച്. അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ നി​ന്ന് ത​ക​ഴി ഫ​യ​ർ സ്റ്റേ​ഷ​നി​ലേ​യ്ക്കും ബോ​ട്ട് ജെ​ട്ടി​യി​ലേ​യ്ക്കു​മു​ള്ള റോ​ഡ് ത​ക​ർ​ന്ന് കു​ണ്ടും കു​ഴി​യു​മാ​യ​താ​ണ് ഇ​തി​ന് കാ​ര​ണം.

റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് യാ​തൊ​രു ന​ട​പ​ടി​ക​ളു​മി​ല്ലെ​ന്ന് പ​രാ​തി. പ​തി​നൊ​ന്നു വ​ർ​ഷം മു​ന്പാ​ണ് അ​വ​സാ​ന​മാ​യി ഈ ​റോ​ഡി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത്. ത​ക​ഴി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 2008 ൽ ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഈ ​റോ​ഡി​ന്‍റെ ബോ​ട്ട് ജെ​ട്ടി​വ​രെ​യു​ള്ള ഭാ​ഗം ടാ​ർ ചെ​യ്ത​തി​നു​ശേ​ഷം യാ​തൊ​രു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വും ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ റോ​ഡി​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ടു​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

അ​ത്യാ​ഹി​ത​ങ്ങ​ളും അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളു​മു​ണ്ടാ​വു​ന്പോ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്തി​നാ​യി പോ​കു​ന്ന അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ വാ​ഹ​ന​ങ്ങ​ളെ​യും ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് കു​ട്ട​നാ​ടി​ന്‍റെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രെ ത​ക​ഴി ബോ​ട്ട് ജെ​ട്ടി​യി​ലെ​ത്തി​ച്ച് ടി​പ്പ​റു​ക​ളി​ലും മ​റ്റു​മാ​യി സു​ര​ക്ഷി​ത താ​വ​ള​ങ്ങ​ളി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ന് ഈ ​റോ​ഡാ​ണ് ഏ​റെ ഉ​പ​ക​രി​ച്ച​ത്.

സ​മീ​പ​വാ​സി​ക​ളാ​യ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് പ്ര​ധാ​ന​പാ​ത​യി​ലേ​യ്ക്കെ​ത്തു​ന്ന​തി​നു​ള്ള ഏ​ക ആ​ശ്ര​യ​മാ​യ ഈ ​പാ​ത അ​ടി​യ​ന്തി​ര​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.