"ഐ​ ആം ​ഫോ​ർ ആ​ല​പ്പി’ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്തു
Thursday, July 18, 2019 11:11 PM IST
ആ​ല​പ്പു​ഴ: ഐ​ ആം​ ഫോ​ർ ആ​ല​പ്പി​യി​ലൂ​ടെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യു​ള്ള സൈ​ക്കി​ൾ വി​ത​ര​ണോ​ദ്ഘാ​ട​നം സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ജീ​വ​ൻ ബാ​ബു നി​ർ​വ​ഹി​ച്ചു.
കു​ട്ട​നാ​ട്ടി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ നി​ർ​ധ​ന​രും പി​േ ന്നാ​ക്ക​ക്കാ​രു​മാ​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​ണ് ഒ​ന്നാം ഘ​ട്ട​മാ​യി അ​ന്പ​ത് സൈ​ക്കി​ളു​ക​ൾ ഇ​ന്ന് വി​ത​ര​ണം ചെ​യ്ത​ത്.
വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഐ​ആം​ഫോ​ർ ആ​ല​പ്പി സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും ഡ​യ​റ​ക്ട​ർ നി​ർ​വ​ഹി​ച്ചു. ആ​ല​പ്പു​ഴ സ​ബ് ക​ള​ക്ട​ർ വി.​ആ​ർ.​കൃ​ഷ്ണ​തേ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ധ​ന്യാ ആ​ർ. കു​മാ​ർ, കു​ട്ട​നാ​ട് ഡി​ഇ​ഒ, ആ​ല​പ്പു​ഴ ഡി​ഇ​ഒ., ചേ​ർ​ത്ത​ല ഡി​ഇ​ഒ., എ​ഇ​ഒ​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.