ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​നം ഇ​ടി​ച്ച് വഴിയാ​ത്ര​ക്കാ​ര​ൻ മ​രി​ച്ച സം​ഭ​വം: പോ​ലീ​സു​കാ​ര​നെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി
Friday, July 19, 2019 10:12 PM IST
ചേ​ർ​ത്ത​ല: മ​ദ്യ​പി​ച്ച് ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ച ഡൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ൽ ഓ​ട്ടോ​യി​ൽ വ​രു​ന്പോ​ൾ അ​പ​ക​ട​ത്തി​ൽ പെ​ട്ട് വ​ഴി​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ച പോ​ലീ​സു​കാ​ര​നെ ആ​ല​പ്പു​ഴ എ​ആ​ർ ക്യാ​ന്പി​ലേ​ക്ക് സ്ഥ​ലം മാ​റ്റി. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എം.​ആ​ർ ര​ജീ​ഷി​നെ​യാ​ണ് ചേ​ർ​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും മാ​റ്റി​യ​ത്. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ മൂ​ന്നാം വാ​ർ​ഡ് ക​ട​വി​ൽ പ​രേ​ത​നാ​യ ഷ​ണ്‍​മു​ഖ​ന്‍റെ മ​ക​ൻ ശ​ങ്ക​റാ​ണ് (35) ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് മ​രി​ച്ച​ത്. അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നും മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​തി​നും ര​ജീ​ഷി​നെ​തി​രെ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഹ​രി​പ്പാ​ട് സി​ഐ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി പ​റ​ഞ്ഞു.