ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം
Sunday, July 21, 2019 10:29 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും ഫ​യ​ർ ഫോ​ഴ്സും ചേ​ർ​ന്ന് ദു​ര​ന്ത നി​വാ​ര​ണ ത്തിന് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൻ​ജി​ഒ​ക​ൾ​ക്കും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കും ജി​ല്ലാ​ത​ല പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
സേ​വ​ന സ​ന്ന​ദ്ധ​രാ​യി വ​രു​ന്ന ഏ​ത് സം​ഘ​ട​ന​ക​ളു​ടെ വോ​ള​ന്‍റി​യേ​ഴ്സി​നും പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യോ​ഗി​ക്കു​ന്ന​തി​ന് ഇ​ത് സ​ഹാ​യ​ക​മാ​കും. ആ​ല​പ്പു​ഴ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ​വാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. എ​ഡി​ആ​ർ​എ​ഫ് ആം​ഗ​ങ്ങ​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.
കേ​ണ​ൽ വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ഫാ. ​സേ​വ്യ​ർ കു​ടി​യ​ശേ​രി, പ്രേം ​സാ​യി ഹ​രി​ദാ​സ്, ഹെ​ൽ​ത്ത് ട്രെ​യി​ന​ർ ശി​വ സു​ബ്ര​മ​ണ്യ​ൻ, ആ​ല​പ്പു​ഴ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​എ. ജോ​ണി​ച്ച​ൻ, ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ സി. ​രാ​ജ​ൻ എ​ന്നി​വ​ർ നേ​ത്ര​ത്വം ന​ൽ​കി.