കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​രു​ന്നു
Monday, July 22, 2019 10:40 PM IST
എ​ട​ത്വ: മ​ഴ​ക്ക് ശ​മ​ന​മി​ല്ല. കി​ഴ​ക്ക​ൻ വെ​ള്ളം ക​ല​ങ്ങി മ​റി​ഞ്ഞ് എ​ത്തു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​രു​ക​യാ​ണ്. മ​ഴ തു​ട​രു​മെ​ന്ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പും, അ​ല​ർ​ട്ടു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ളും ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്. തു​ട​രെ പെ​യ്യു​ന്ന മ​ഴ​യും, ശ​ക്ത​മാ​യ കാ​റ്റും, ക​ല​ങ്ങി മ​റി​ഞ്ഞെ​ത്തു​ന്ന കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വും, ആ​റു​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന​തും വീ​ണ്ടു​മൊ​രു വെ​ള്ള​പൊ​ക്ക​ത്തി​നു​ള്ള സാ​ധ്യ​ത​യാ​ണ് കു​ട്ട​നാ​ട്ടു​കാ​ർ കാ​ണു​ന്ന​ത്. ക​ഴി​ഞ്ഞ മ​ഹാ​പ്ര​ള​യ​ത്തി​ന് മു​ന്പു​ണ്ടാ​യ വെ​ള്ള​പൊ​ക്ക​ത്തി​ന് സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് ഇ​ത്ത​വ​ണ​യും വെ​ള്ളം വ​ന്നെ​ത്തു​ന്ന​ത്.

താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മു​ട്ടാ​ർ, ത​ല​വ​ടി, എ​ട​ത്വ, ത​ക​ഴി, വീ​യ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യ നി​ല​യി​ലാ​ണ്. റോ​ഡു​ക​ളി​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ മു​ട്ടോ​ളം വെ​ള്ള​മു​ണ്ട്. വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ൾ റ​വ​ന്യു വ​കു​പ്പ്, പോ​ലീ​സ് ഉ​ദ്യേ​ഗ​സ്ഥ​ർ നി​രീ​ക്ഷി​ച്ചു​വ​രു​ന്നു​ണ്ട്. അ​ടി​യ​ന്തി​ര ഘ​ട്ടം വ​ന്നാ​ൽ ക്യാ​ന്പ് തു​ട​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. അ​ന്പ​ല​പ്പു​ഴ - തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യും, എ​സി റോ​ഡും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന കു​ട്ട​നാ​ട്ടി​ലെ പ്ര​ധാ​ന ര​ണ്ട് ബൈ ​റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ യാ​ത്ര ക്ലേ​ശം ഏ​റി​യി​ട്ടു​ണ്ട്. കു​ട്ട​നാ​ട്ടി​ലെ ഏ​റ്റ​വും താ​ഴു​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​യ മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി ക​ഴി​ഞ്ഞു. നീ​രേ​റ്റു​പു​റം കി​ട​ങ്ങ​റ റോ​ഡി​ൽ കു​മ​രം​ചി​റ പ​ള്ളി​ക്കു സ​മീ​പം റോ​ഡി​ൽ ര​ണ്ട​ടി​യോ​ളം വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ജ​ല​നി​ര​പ്പ് ഇ​നി​യും ഉ​യ​ർ​ന്നാ​ൽ വാ​ഹ​ന ഗ​താ​ഗ​തം നി​ല​യ്ക്കും. നീ​രേ​റ്റു​പു​റം - മു​ട്ടാ​ർ-​കി​ട​ങ്ങ​റ റോ​ഡ് ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. റോ​ഡ് ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നി​ര​വ​ധി ത​വ​ണ വി​വി​ധ ത​ര​ത്തി​ലു​ള്ള സ​മ​ര പ​രി​പാ​ടി അ​ര​ങ്ങേ​റി​യെ​ങ്കി​ലും ഇ​തൊ​ന്നും അ​ധി​കൃ​ത​ർ കേ​ട്ട ഭാ​വ​മേ ന​ടി​ച്ചി​ട്ടി​ല്ല. ചെ​റി​യ വെ​ള്ളം പൊ​ങ്ങി​യാ​ൽ പോ​ലും മു​ട്ടാ​ർ പ്ര​ദേ​ശം ഒ​റ്റ​പെ​ടു​ക​യാ​ണ് പ​തി​വ്. എ​ട​ത്വ താ​യ​ങ്ക​രി കൊ​ടു​പ്പു​ന്ന റൂ​ട്ടി​ൽ പ​ഴു​തി ഭാ​ഗ​ത്തും റോ​ഡി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

ക​ര​കൃ​ഷി​ക​ൾ വെ​ള്ള​ത്തി​ലാ​യി ക​ഴി​ഞ്ഞു. ഓ​ണ വി​പ​ണി ല​ക്ഷ്യം വ​ച്ച് കൃ​ഷി ചെ​യ്ത ഏ​ത്ത​വാ​ഴ​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. പ​ച്ച​ക്ക​റി കൃ​ഷി​യും വെ​ള്ള​ത്തി​ലാ​യി. ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള പ​ച്ച​ക്ക​റി കൃ​ഷി​ക​ളും ഇ​തി​ൽ​പ്പെ​ടും. ര​ണ്ടാം ക്യ​ഷി ഇ​റ​ക്കി​യ ക​ർ​ഷ​ക​രും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. പാ​ട​ങ്ങ​ളി​ൽ ഏ​തു നി​മി​ഷ​വും വെ​ള്ളം ക​യ​റാ​വു​ന്ന നി​ല​യി​ലാ​ണ്. നാ​ല്പ​ത് ദി​വ​സം പി​ന്നി​ട്ട നെ​ൽ​കൃ​ഷി​യാ​ണ് അ​ധി​ക​വു​മു​ള്ള​ത്.

ഇ​തി​നോ​ട​കം ര​ണ്ട് വ​ള​പ്ര​യോ​ഗ​വും കീ​ട​നാ​ശി​നി ത​ളി​ക്ക​ലും ക​ഴി​ഞ്ഞി​രു​ന്നു. കാ​ല​വ​ർ​ഷം നീ​ണ്ടു​നി​ന്നാ​ൽ ആ​യി​ര​ങ്ങ​ളു​ടെ ക​ട​ബാ​ധ്യ​ത​യി​ൽ ക​ർ​ഷ​ക​ർ ആ​യി തീ​രും. ര​ണ്ടാം​കൃ​ഷി ചെ​യ്യു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം ബ​ണ്ടു​ക​ൾ ബ​ല​പ്പെ​ടു​ത്താ​ൻ ഉ​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്. പാ​ട​ങ്ങ​ളി​ൽ മ​ഴ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്. ഇ​ത് പു​റ​ത്തേ​ക്കു ക​ള​യാ​ൻ മോ​ട്ട​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ വൈ​ദ്യു​തി ത​ട​സം കാ​ര​ണ​മാ​കു​ന്ന​താ​യും പ​രാ​തി ഉ​ണ്ട്. കാ​ല​വ​ർ​ഷം ശ​മ​ന​മി​ല്ലാ​തെ തു​ട​ർ​ന്നാ​ൽ കു​ട്ട​നാ​ട്ടി​ൽ വെ​ള്ളം ഉ​യ​രു​ക​യും കു​ടി​വെ​ള്ള ക്ഷാ​മം ഉ​ൾ​പ്പെ​ടെ ക​ടു​ത്ത പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യും. മ​ഴ ശ​ക്ത​മാ​യി പെ​യ്യു​ന്ന​തി​നാ​ൽ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ത​ട​സ്സം ആ​കു​ക​യാ​ണ്.

ആ​റു​ക​ളു​ടെ തീ​ര​ങ്ങ​ളി​ലു​ള്ള​വ​ർ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ദു​രി​താ​ശ്വാ​സ​ക്യാ​ന്പ് തു​റ​ക്കാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്ന​താ​ണ് ബ​ന്ധു​വീ​ടു​ക​ളെ അ​ഭ​യം പ്രാ​പി​ക്കാ​ൻ കാ​ര​ണം. ക​ന്നു​കാ​ലി വ​ള​ർ​ത്ത​ലി​ൽ ഏ​ർ​പ്പെ​ട്ട​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ ഏ​റെ​യാ​ണ്. തൊ​ഴു​ത്തു​ക​ളി​ൽ വെ​ള്ളം ക​യ​റാ​ൻ തു​ട​ങ്ങി​യ​തും തീ​റ്റ​ക്കാ​യും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ക​ര ഉ​ള്ള​ട​ത്തേ​ക്ക് ഇ​വ​യെ മാ​റ്റി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ഹാ​പ്ര​ള​യ​ത്തി​ൽ നി​ന്നും ക​ര​കേ​റാ​ത്ത കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് ഇ​നി​യു​മൊ​രു പ്ര​ളാ​യം താ​ങ്ങാ​നു​ള്ള ശേ​ഷി ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.