സൗ​ജ​ന്യ​റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണം
Monday, July 22, 2019 10:40 PM IST
എ​ട​ത്വ: കു​ട്ട​നാ​ട്ടി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് വെ​ള്ള​പ്പൊ​ക്ക​വും മ​ഴ​യും തീ​രും വ​രെ അ​വ​ധി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും കു​ട്ട​നാ​ട്ടി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും ര​ണ്ടാ​ഴ്ച​ത്തെ സൗ​ജ​ന്യ​റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും എ​ട​ത്വ വി​ക​സ​ന സ​മി​തി യോ​ഗം സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. താ​ലൂ​ക്ക്ത​ല ദു​ര​ന്ത നി​വാ​ര​ണ സ​മി​തി ചേ​ർ​ന്ന് ദു​രി​താ​ശ്വാ​സ-​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി ആ​രം​ഭി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ഫ്രാ​ൻ​സി​സ് ക​ട്ട​പ്പു​റം, ആ​ക്ടിം​ഗ് ട്ര​ഷ​റ​ർ കു​ഞ്ഞു​മോ​ൻ പ​ട്ട​ത്താ​നം, അ​ഡ്വ. ഐ​സ​ക് രാ​ജു, ജോ​ർ​ജ് തോ​മ​സ് ക​ള​പ്പു​ര, ജേ​ക്ക​ബ് ചെ​റി​യാ​ൻ പൂ​വ്വ​ക്കാ​ട്ട്, കെ.​സി. സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.