മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​നാ​വാ​തെ തൊ​ഴി​ലാ​ളി​ക​ൾ
Monday, August 19, 2019 10:06 PM IST
പൂ​ച്ചാ​ക്ക​ൽ: മ​ഴ​ക്കെ​ടു​തി​ക്ക് പി​ന്നാ​ലെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​യി​ലാ​ക്കി കാ​യ​ലി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം.
വേ​ന്പ​നാ​ട്ടു കാ​യ​ലി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ഒ​ഴു​കി ന​ട​ക്കു​ന്ന​തു​മൂ​ലം മ​ത്സ്യ ബ​ന്ധ​നം ന​ട​ത്താ​നാ​വാ​തെ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബം പ​ട്ടി​ണി​യു​ടെ വ​ക്കി​ലാ​ണ്. ക​ഴി​ഞ്ഞ മ​ഴ​യി​ലും കാ​റ്റി​ലും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ഒ​ഴു​കി​യെ​ത്തി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മാ​ണ് മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് ത​ട​സ​മാ​കു​ന്ന​ത്. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തി​ന്‍റെ ഫ​ല​മാ​യി ആ​ല​പ്പു​ഴ, കു​ട്ട​നാ​ട്, കൈ​ന​ക​രി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഒ​ഴു​കി എ​ത്തി​യ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ കാ​യ​ലി​ൽ കു​മി​ഞ്ഞ് കൂ​ടി​യെ​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വ​ല​യി​റ​ക്കാ​നാ​വു​ന്നി​ല്ലാ എ​ന്നും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.
മ​ത്സ്യ ബ​ന്ധ​ന​ത്തി​നാ​യി കാ​യ​ലി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഉൗ​ന്നി​ക്കു​റ്റി​ക​ളി​ൽ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം അ​ടി​ഞ്ഞ് കൂ​ടി​യി​രി​ക്കു​ക​യാ​ണ്. കാ​യ​ലി​ൽ ആ​യി​ര​ത്തി​മേ​ൽ ഉൗ​ന്നി​ക്കു​റ്റി​ക​ളാ​ണ് ഉ​ള്ള​ത്. ഇ​വ​യി​ലൊ​ന്നി​ലും വ​ല ഇ​ടാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. ക​ഴി​ഞ്ഞ മ​ഴ​യി​ലും ശ​ക്ത​മാ​യ ഒ​ഴു​ക്കു​മൂ​ല​വും കാ​യ​ലി​ലെ ഉൗ​ന്നി വ​ല​ക​ൾ​ക്ക് കേ​ട് പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
പൂ​ച്ചാ​ക്ക​ൽ, മ​ണ​പ്പു​റം, കു​ട​പു​റം, പാ​ണാ​വ​ള്ളി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ മാ​ലി​ന്യം അ​ടി​ഞ്ഞി​രി​ക്കു​ന്ന​ത്. വേ​ന്പ​നാ​ട്ട് കാ​യ​ൽ മാ​ലി​ന്യ കൂ​ന്പാ​രം ആ​കു​ന്ന​തോ​ടെ മ​ത്സ്യ സ​ന്പ​ത്ത് കു​റ​യു​ന്ന​താ​യും പ​ല മ​ത്സ്യ​ങ്ങ​ളും വം​ശ​നാ​ശ ഭീ​ഷ​ണി​യി​ലാ​ണ് എ​ന്നും ആ​റ്റു കൊ​ഞ്ച്, ക​ക്ക, മ​ഞ്ഞ​ക്കു​രി എ​ന്നി​വ​യു​ടെ പ്ര​ജ​ന​ന​ത്തി​ന് സ​ഹാ​യ​ക​മാ​യ ഓ​രു​വെ​ള​ളം ആ​വ​ശ്യ​ത്തി​ന് ക​ട​ന്നു​വ​രാ​ത്ത​ത് ഇ​വ​യു​ടെ ല​ഭ്യ​ത​യി​ൽ ഗ​ണ്യ​മാ​യ കു​റ​വാ​ണ് വ​രു​ത്തി​യി​ട്ടു​ള്ള​ത്.
ശ​ക്തി​യാ​യ ഒ​ഴു​ക്കു​മൂ​ലം ഇ​ത്തി​പ്പു​ഴ, മു​റി​ഞ്ഞ​പു​ഴ എ​ന്നീ പു​ഴ​ക​ളി​ലൂ​ടെ ഒ​ഴു​കി എ​ത്തി​യ എ​ക്ക​ൽ അ​ടി​ഞ്ഞ​തു​മൂ​ലം വേ​ന്പ​നാ​ട്ട് കാ​യ​ലി​ലെ 50 ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ ക​ക്ക​യും മൂ​ടി പോ​യി​ട്ടു​ണ്ട്.
ഇ​തു മൂ​ലം പ​ര​ന്പ​രാ​ഗ​ത ക​ക്കാ​വാ​ര​ൽ തൊ​ഴി​ൽ ചെ​യ്ത് ജീ​വി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. മ​ത്സ്യ ബ​ന്ധ​നം ന​ട​ത്താ​നാ​വാ​തെ പ​ട്ടി​ണി​യി​ലാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ൽ നി​ന്നും ആ​വ​ശ്യ​മാ​യ സ​ഹാ​യം കി​ട്ട​ണം എ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം.