ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ് ഡെ​വ​ല​പ്പ്മെ​ന്‍റ് പ്രോ​ഗ്രാം
Wednesday, August 21, 2019 10:24 PM IST
ആ​ല​പ്പു​ഴ: ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 20 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ് ഡെ​വ​ല​പ്പ്മെ​ന്‍റ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 17 മു​ത​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ 30 ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലേ​ബ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫു​ഡ് പ്രോ​സ​സിം​ഗി​ലാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി. പ്രാ​യം 18 - 45. അ​പേ​ക്ഷ​ക​ർ പ​ത്താം ക്ലാ​സ് വ​രെ പ​ഠി​ച്ച​വ​രും വ്യ​വ​സാ​യ ആ​ഭി​മു​ഖ്യ​മു​ള്ള​വ​രു​മാ​യി​രി​ക്ക​ണം.
വ​നി​ത, എ​സ്‌സി/​എ​സ്ടി ​വി​ഭാ​ഗ​ത്തി​ന് മു​ൻ​ഗ​ണ​ന ല​ഭി​ക്കും. പ​രി​ശീ​ല​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. വെ​ള്ള​ പേ​പ്പ​റി​ൽ ത​യാ​റ​ക്കി​യ അ​പേ​ക്ഷ മൊ​ബൈ​ൽ ന​ന്പ​ർ സ​ഹി​തം 29ന​കം ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലോ താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സി​ലോ ന​ൽ​ക​ണ​മെ​ന്ന് ജ​ന​റ​ൽ മാ​നേ​ജ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0477 2251272.