സൗ​ജ​ന്യ ചി​കി​ത്സാ ക്യാ​ന്പ്
Thursday, August 22, 2019 10:09 PM IST
മാ​വേ​ലി​ക്ക​ര: വി​മു​ക്തി കേ​ര​ള സം​സ്ഥാ​ന ല​ഹ​രി വ​ർ​ജ​ന മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​വേ​ലി​ക്ക​ര എ​ക്സൈ​സ്, മാ​വേ​ലി​ക്ക​ര ഗ​വ.​ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ചി​കി​ത്സാ ക്യാ​ന്പ് ന​ട​ക്കു​ന്നു. 24ന് ​രാ​വി​ലെ 9.30 മു​ത​ൽ ഒ​ന്നു​വ​രെ ക​ണ്ടി​യൂ​ർ കു​രു​വി​ക്കാ​ട് യു​പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പ് മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ലാ അ​ഭി​ലാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​റം​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ദ​സം​ഘം ഡോ​ക്ട​ർ​മാ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കും.