മാ​വേ​ലി​ക്ക​ര ജി​ല്ല ആ​ശു​പ​ത്രി​ക്കു ആ​ധു​നി​ക ബ്ലോ​ക്ക് നി​ർ​മി​ക്കാ​ൻ കി​ഫ്ബി​യു​ടെ അം​ഗീ​കാ​രം
Thursday, August 22, 2019 10:11 PM IST
മാ​വേ​ലി​ക്ക​ര: ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ഏ​ഴു നി​ല​ക​ളു​ള്ള ആ​ധു​നി​ക ബ്ലോ​ക്ക് നി​ർ​മി​ക്കാ​ൻ കി​ഫ്ബി​യു​ടെ അം​ഗീ​കാ​രം.
102.8 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 132 കോ​ടി​യു​ടെ പ​ദ്ധ​തി​യി​ൽ ആ​ദ്യ​ഘ​ട്ട​മാ​യാ​ണ് കി​ഫ്ബി ബോ​ർ​ഡ് 102.8 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്. ശേ​ഷി​ക്കു​ന്ന 29.06 കോ​ടി മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​താ​ണ്.
ഇ​ത് ര​ണ്ടാം​ഘ​ട്ട​മാ​യി പ​രി​ഗ​ണി​ക്കും. 22,469 സ്ക്വ​യ​മീ​റ്റ​റു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ സി​വി​ൽ വ​ർ​ക്കി​ന് മാ​ത്ര​മാ​യി 76 കോ​ടി 51 ല​ക്ഷ​മാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. 11 ഓ​പ്പ​റേ​ഷ​ൻ തീ​യേ​റ്റ​റു​ക​ളാ​ണ് ഈ ​ബ്ലോ​ക്കി​ലു​ള്ള​ത്. ഇ​തി​ൽ എ​ട്ടു മോ​ഡു​ലാ​ർ തി​യ​റ്റ​റു​ക​ൾ, ര​ണ്ടു ഗൈ​ന​ക് തീ​യേ​റ്റ​റു​ക​ൾ, ഒ​രു അ​ത്യാ​ഹി​ത തീ​യേ​റ്റ​ർ എ​ന്നി​വ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 312 കി​ട​ക്ക​ക​ൾ​ക്കു​ള്ള സൗ​ക​ര്യ​മു​ണ്ടാ​വും. കൂ​ടാ​തെ സി.​ടി, എം​ആ​ർ​ഐ, മാ​മോ​ഗ്രാം, എ​ക്സ്റേ, ലാ​ബ് കോം​പ്ലെ​ക്സ്, 25 കി​ട​ക്ക​ക​ളു​ള്ള ഐ​സി​യു, എ​ൻ​ഐ​സി​യു സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​കും.