സൈ​ക്കി​ൾ ദാ​ന പ​ദ്ധ​തി
Thursday, August 22, 2019 10:11 PM IST
മു​ഹ​മ്മ: മു​ഹ​മ്മ മ​ദ​ർ തെ​രേ​സാ ഹൈ ​സ്ക്കൂ​ളി​ലെ സാ​ഫ​ല്യം 2019 എ​ന്ന സൈ​ക്കി​ൾ ദാ​ന പ​ദ്ധ​തി എ. ​എം. ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ട്ടാം ക്ലാ​സി​ലെ 153 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്‍ സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കു​ട്ടി​ക​ളി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ മ​നോ​ഭാ​വ​വും വ്യാ​യാ​മ ശീ​ല​വും വ​ള​ർ​ത്തു​ക എ​ന്ന​താ​ണ്‍ പ​ദ്ധ​തി കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 ന് ​കെ ഇ ​കാ​ർ​മ​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സി​എം​ഐ കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​ഡോ.​ജ​യിം​സ് മു​ല്ല​ശേ​രി അ​ധ്യ​ക്ഷ​നാ​കും.