ഗ​സ്റ്റ് ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു
Thursday, August 22, 2019 10:13 PM IST
ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ഗ​വ. ഐ​ടി​ഐ യി​ലെ വി​വി​ധ ട്രേ​ഡു​ക​ളി​ൽ നി​ല​വി​ലു​ള്ള താ​ത്കാ​ലി​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് ഗ​സ്റ്റ് ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഇ​ന്‍റ​ർ​വ്യൂ യ​ഥാ​ക്ര​മം 26, 27 തീ​യ​തി​ക​ളി​ൽ രാ​വി​ലെ പ​ത്തി​ന് ചെ​ങ്ങ​ന്നൂ​ർ ഗ​വ. ഐ​ടി​ഐ യി​ൽ വ​ച്ച് ന​ട​ത്തും. ഫോ​ണ്‍: 0479 2452210/2453150.‌

തു​ക അ​നു​വ​ദി​ച്ചു

എ​ട​ത്വ: ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2019-20 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തി വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി തു​ക അ​നു​വ​ദി​ച്ച​താ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി സോ​ണി അ​റി​യി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്നും എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് പ​ടി​ഞ്ഞാ​റേ ചേ​ന്ദ​മം​ഗ​ലം പാ​ട​ശേ​ഖ​ര​ത്തി​ന് പെ​ട്ടി​യും മോ​ട്ടോ​റും വാ​ങ്ങാ​ൻ അ​ഞ്ച് ല​ക്ഷം. ത​ക​ഴി ഏ​ഴാം വാ​ർ​ഡ് ആ​ല​പ്പാ​ട് പ​ടി മു​ത​ൽ അ​നീ​ഷ് ഭ​വ​നം വ​രെ ടാ​റിം​ഗി​ന് അ​ഞ്ച് ല​ക്ഷം. വ​യ​ലാ​ർ ര​വി എം​പി​യു​ടെ പ​ട്ടി​ക​ജാ​തി ഫ​ണ്ടി​ൽ നി​ന്നും ത​ക​ഴി എ​ട്ടാം വാ​ർ​ഡ് കൂ​ലി​പു​ര​യ്ക്ക​ൽ പു​തു​വ​ലി​ലേ​ക്ക് റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ന് അ​ഞ്ച് ല​ക്ഷ​വു​മാ​ണ് അ​നു​വ​ദി​ച്ച​ത്.