വ​ന​ജാ​ക്ഷി​ക്ക് ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​ന് സ​മ്മാ​ന​വു​മാ​യി മ​ന്ത്രി​യെ​ത്തി
Sunday, September 8, 2019 11:11 PM IST
ആ​ല​പ്പു​ഴ: പ്ര​ള​യ ദു​രി​താ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ നി​ർ​മി​ച്ച് പൂ​ർ​ത്തീ​ക​രി​ച്ച അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഒ​ല​വ​ത്ത​റ​യി​ൽ വ​ന​ജാ​ക്ഷി​യു​ടെ ഗൃ​ഹ​പ്ര​വേ​ശം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി. ഞാ​യ​റാ​ഴ്ച 11 മ​ണി​യോ​ടെ ഗു​ണ​ഭോ​ക്താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി വീ​ട്ടു​കാ​രു​ടെ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. താ​ക്കോ​ൽ ദാ​നം ന​ട​ത്തി​യും നാ​ട മു​റി​ച്ചു​മാ​ണ് മ​ന്ത്രി ഗൃ​ഹ​പ്ര​വേ​ശം ന​ട​ത്തി​യ​ത്.
സ​ന്തോ​ഷ സ​മ്മാ​ന​മാ​യി നി​ല​വി​ള​ക്കും ഓ​ണ​ക്കോ​ടി​യും ന​ൽ​കി. എ​ല്ലാ​വ​ർ​ക്കും ഒ​പ്പ​മി​രു​ന്ന് ആ​ഹാ​രം ക​ഴി​ച്ച ശേ​ഷ​മാ​ണ് മ​ന്ത്രി മ​ട​ങ്ങി​യ​ത്.
അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ്, പു​ന്ന​പ്ര വ​ട​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​വ​ർ​ണ പ്ര​താ​പ​ൻ, അ​ന്പ​ല​പ്പു​ഴ ത​ഹ​സി​ൽ​ദാ​ർ കെ.​ആ​ർ. മ​നോ​ജ് തു​ട​ങ്ങി നി​ര​വ​ധി​പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം കൂ​ടി ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ൽ ഇ​ത്ത​വ​ണ ഓ​ണ​ത്തി​ന് ഗൃ​ഹ​പ്ര​വേ​ശം ന​ട​ക്കു​ന്നു​ണ്ട്.