വി​ശ​പ്പ് ര​ഹി​ത പ​ദ്ധ​തി​യ്ക്കാ​യി നാ​ടൊ​രു​മി​ച്ചു ; ഒ​രു മ​ണി​ക്കൂ​റി​ൽ ശേ​ഖ​രി​ച്ച​ത് 3000 കി​ലോ അ​രി
Monday, September 9, 2019 10:54 PM IST
ആ​ല​പ്പു​ഴ: വി​ശ​പ്പു​ര​ഹി​ത മാ​രാ​രി​ക്കു​ളം പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​നാ​യി ഒ​രു നാ​ടാ​കെ ഒ​ന്നി​ച്ച​പ്പോ​ൾ ഒ​രു മ​ണി​ക്കൂ​റി​ൽ ശേ​ഖ​രി​ച്ച​ത് 3000 കി​ലോ അ​രി. പ​ര​സ​ഹാ​യ​മി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന​വ​ർ, രോ​ഗ​വും പ്രാ​യ​വും ത​ള​ർ​ത്തി​ക്ക​ള​ഞ്ഞ​വ​ർ തു​ട​ങ്ങി​യ​വ​രെ​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്.

മ​ണ്ണ​ഞ്ചേ​രി, ആ​ര്യാ​ട്, മാ​രാ​രി​ക്കു​ളം തെ​ക്ക്, മു​ഹ​മ്മ എ​ന്നീ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 80 വാ​ർ​ഡു​ക​ളി​ലാ​യി 400 പേ​ർ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​ത് വി​ശ​പ്പു​ര​ഹി​ത മാ​രാ​രി​ക്കു​ളം പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ്.

സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് പ​ദ്ധ​തി ന​ട​ക്കു​ന്ന​ത് ജീ​വി​ത​ത്തി​ലെ വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ പ​ല​രും സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന തു​ക പ​ദ്ധ​തി​യി​ൽ ല​ഭി​ക്കു​ന്നു​ണ്ട്. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ൽ ഉ​ണ്ടാ​കു​ന്ന സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് ആ​വ​ശ്യ​മാ​യ അ​രി എ​ല്ലാ മാ​സ​വും ജ​ന​കീ​യ സ​മാ​ഹ​ര​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ര​ക്ഷാ​ധി​കാ​രി ആ​ർ. റി​യാ​സ് പ​റ​ഞ്ഞു.

വീ​ടു​ക​ളി​ലെ​യോ, സ്ഥാ​പ​ന​ങ്ങ​ളി​ലെ​യോ വി​ശേ​ഷ​ങ്ങ​ൾ​ക്ക് ഇ​വി​ടെ നി​ന്നും ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും റി​യാ​സ് പ​റ​ഞ്ഞു.

മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഇ​രു​പ​ത്തി​യൊ​ന്നാം വാ​ർ​ഡി​ൽ ന​ട​ന്ന ജ​ന​കീ​യ അ​രി​സ​മാ​ഹ​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.