കാ​രു​ണ്യം സാ​ന്ത്വ​ന പ​രി​ച​ര​ണ കു​ട്ടാ​യ്മ​ക്ക് 10 വ​യ​സ്
Monday, September 9, 2019 10:55 PM IST
അ​ന്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് കേ​ന്ദ്ര​മാ​ക്കി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്നു വ​രു​ന്ന സാ​ന്ത്വ​നം പ​രി​ച​ര​ണം കൂ​ട്ടാ​യ്മ കാ​രു​ണ്യ​ത്തി​ന് പ​ത്ത് വ​യ​സ് പൂ​ർ​ത്തി​യാ​യി. മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മൂ​ഹ​ത്തി​ലെ താ​ഴെ​ക്കി​ട​യി​ലേ​യ്ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള സേ​വ​ന മ​നോ​ഭാ​വ​വും പ്ര​വ​ർ​ത്ത​ന സ​ന്ന​ദ്ധ​ത​യും വ​ള​ർ​ത്തി​യെ​ടു​ക്കു​വാ​ൻ രു​പം ന​ൽ​കി​യ പ​ദ്ധ​തി​യാ​ണി​ത്.
ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി​യും പ്ര​ഫ​സ​റു​മാ​യ ഡോ​ക​ട​ർ സൈ​റു ഫി​ലി​പ്പാ​ണ് പ​ദ്ധ​തി​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.