വോ​ളിബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആരംഭിച്ചു
Monday, September 9, 2019 10:56 PM IST
എ​ട​ത്വ: ഒൗ​സേ​പ്പ​ച്ച​ൻ ചേ​ന്ദ​ങ്ക​ര, ചാ​ക്കോ​ച്ച​ൻ വ​ള്ള​പ്പു​ര​യ്ക്ക​ൽ, കു​ട്ട​പ്പ​ൻ പു​ത്തൂ​ർ അ​ഖി​ല കേ​ര​ള വോ​ളിബോ​ൾ ടൂ​ർ​ണമെ​ന്‍റ് പ​ച്ച ലൂ​ർ​ദ് മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു. മൂ​ന്നു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് സി​നി​മാ​താ​ര​വും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ജെ​യ്സ​പ്പ​ൻ മ​ത്താ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യു​വ​ത​ല​മു​റ​യെ ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ ന​യി​ക്കു​വാ​ൻ കാ​യി​ക​രം​ഗം ശ​ക്തി​പ്പെ​ടു​ത്തു​വാ​ൻ സ​ർ​ക്കാ​ർ ഉ​ണ​ര​ണ​മെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു. ലൂ​ർ​ദ് മാ​താ പ​ള്ളി വി​കാ​രി ഫാ ​ജെ​യിം​സ് മാ​ളി​യേ​ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ൽ, എ​ട​ത്വ എ​സ്ഐ സി​സി​ൽ ക്രി​സ്റ്റി​ൻ രാ​ജ്, സോ​ബി​ച്ച​ൻ ചേ​ന്ദ​ങ്ക​ര, രാ​ജു വ​ള്ള​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ളെ നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം ഫാ. ​ജെ​യിം​സ് മാ​ളി​യേ​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സം​വി​ധാ​യ​ക​ൻ മ​നോ​ജ് പേ​യാ​ട്ട്, ഷി​ബു കെ.​എ​സ്. എ​ന്നി​വ​ർ മു​ഖ്യ അ​തി​ഥി​ക​ളാ​കും.